ഓവന് എന്തോ സംഭവിച്ചതാണെന്നും, ഒരുപക്ഷേ അത് പൊട്ടിത്തെറിച്ചേക്കാമെന്നുമെല്ലാമാണ് ആംബെര്‍ കരുതിയത്. വൈകാതെ റോബര്‍ട്ടും അടുക്കളയിലേക്ക് ഓടിയെത്തി. റോബര്‍ട്ടാണ് ഓവന്‍ ഓഫ് ആക്കിയ ശേഷം പതിയെ തുറന്നുനോക്കി. അസഹനീയമായ ഗന്ധമായിരുന്നു അകത്തുനിന്ന് വന്നത്.
മൂക്ക് പൊത്തിക്കൊണ്ടാണ് റോബര്‍ട്ട് ഓവന്‍ പരിശോധിച്ചത്. അങ്ങനെ പിസ വച്ചിരുന്ന ഗ്രില്ലിന് താഴെയായി എന്തോ സാധനം കിടക്കുന്നതായി റോബര്‍ട്ട് കണ്ടു. പതിയെ കരണ്ടി ഉപയോഗിച്ച് നീക്കി ഒരു കാര്‍ഡ്‌ബോര്‍ഡിലേക്ക് പകര്‍ത്തിനോക്കിയപ്പോഴാണ് മനസിലായത്, സംഗതി ഒരു പാമ്പാണ്. എപ്പോഴോ അറിയാതെ ഓവന് അകത്ത് കയറിയതായിരിക്കണം. എന്തായാലും പിസ ബേക്ക് ചെയ്യാനായി ഓവന്‍ ഓണ്‍ ചെയ്തപ്പോള്‍ ചത്തുപോയതാണ്.തങ്ങള്‍ക്ക് ആകെ ഷോക്ക് ആയിപ്പോയെന്നാണ് ആംബെര്‍ ഈ സംഭവത്തെക്കുറിച്ച് പറയുന്നത്.