ക്രിസ്തുമസ് ട്രീയിൽ പതുങ്ങി ഇരയെ കാത്തിരുന്ന് 10 അടിയോളം നീളമുള്ള കൂറ്റൻ പെരുമ്പാമ്പ് !

ബുധന്‍, 18 ഡിസം‌ബര്‍ 2019 (12:44 IST)
ഇരപിടിക്കാനായി ക്രിസ്തുമസ് ട്രീയിൽ പതുങ്ങിയിരുന്ന കൂറ്റൻ പെരുമ്പാമ്പിന്റെ ചിത്രങ്ങളാണ് ഇപ്പോൾ സാമുഹ്യ മാധ്യമങ്ങളിൽ തരംഗമാകുന്നത്. ഓസ്ട്രേലിയയിലെ ബ്രീസ്‌ബെയ്‌നിലാണ് സംഭവം ഉണ്ടായത്. ലെന ഷാംപ്മാനും പങ്കാളി ജോൺ ബ്രൂക്കും. ബാൽക്കണിയിൽ അലങ്കരിച്ചുവച്ചിരുന്ന ക്രിസ്തുമസ് ട്രീയിലണ് ഇരതേടി പെരുമ്പാമ്പ് എത്തിയത്.
 
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ ബ്രൂക്ക് ബാൽക്കണിയിൽ കിളികളുടെ ശബ്ദം കേട്ടതോടെ കിളികളുടെ വീഡിയോ പകർത്തുന്നതിനാണ് ബാൽക്കണിയിൽ എത്തിയത്. ഇതോടെ ട്രീയിൽ പതുങ്ങിയിരിക്കുന്ന പെരുമ്പാമ്പിനെ കണ്ടെത്തുകയായിരുന്നു. പെരുമ്പാമ്പിന്റെ ചിത്രങ്ങൾ പകർത്തിയ ശേഷം ബ്രൂക്ക് വീട്ടിൽ കയറി വാതിലടച്ചു. 
 
പാമ്പിനെ ബുദ്ധിമുട്ടിക്കാനും ഇവർ തയ്യാറായില്ല. ഏറെ നേരം കഴിഞ്ഞ് രാത്രി പത്ത് മണിയോടെ ട്രീയിൽനിന്നും ;ഇറങ്ങി പെരുമ്പാമ്പ് ഇഴഞ്ഞുനീങ്ങുകയായിരുന്നു. ഇവരുടെ ബാൽക്കെണിയിൽ പതിവായി ബട്‌ചർ കിളികൾ എത്താറുണ്ട്. ഇവയെ പിടുകൂടാനാവാം പെരുമ്പാമ്പ് എത്തിയത്. ജോൺ ബ്രൂക്ക് പകർത്തിയ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. 

Lovely python in our Christmas tree. Glad to see he made the news @Leannie138! #brisbane #snake #python #christmas

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍