ഉത്തർപ്രദേശിൽ കോടതി മുറിക്കുള്ളി‌വച്ച് പ്രതിയെ വെടിവച്ച് കൊന്നു, ഞെട്ടിക്കുന്ന സംഭവം ഇങ്ങനെ

ചൊവ്വ, 17 ഡിസം‌ബര്‍ 2019 (20:19 IST)
ലക്നൗ: ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതിയെ കോടതിമുറിക്കുള്ളിൽ വച്ച് വെടിവച്ച് കൊന്നു. ഉത്തർപ്രദേശിലെ ബിജ്നോർ നഗരത്തിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ഇരട്ട കൊലപാതകങ്ങളിൽ പ്രതിയായ ഷാനവാസ് അൻസാരിയാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുന്നിൽ വെടിയേറ്റ് മരിച്ചത്.
 
പൊലീസിൽ കീഴടങ്ങിയ പ്രതിയെ കോടതിയിൽ എത്തിച്ചതായിരുന്നു. കോടതി നടപടികൾ പുരോഗമിക്കുന്നതിനിടയിൽ മൂന്ന് പേർ ഷനവാസ് അൻസാരിക്ക് നേരെ നിരന്തരം വെടുയുതിർക്കുകയായിരുന്നു. സംഭവത്തിൽ ഭയന്ന മജിസ്ട്രേറ്റും അഭിഭാഷകരും സ്വയരക്ഷാർത്ഥം നിലത്തു കിടക്കുകയായിരുന്നു എന്ന് ദൃക്‌സക്ഷിയായ അഭിഭാഷകൻ പറയുന്നു. കോടതിയിലെ ഒരു ഉദ്യോഗസ്ഥന് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേഷിപ്പിച്ചു. 
 
സംഭവ ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബഹുജൻ സമാജ്‌വാദി പാർട്ടി നേതാവ് ഹാജി അഹ്സനെയും, ബന്ധുവിനെയും കൊലപ്പെടുത്തിയ കെസിലെ പ്രതിയായിരുന്നു. ഷാനാവാസ് അൻസാരി. ഹാജി അഹ്സന്റെ മകനും ഒപ്പമുണ്ടായിരുന്ന രണ്ട് പേരുമാണ് കോടതിക്കുള്ളിൽ വച്ച് ഷാനവാസ് അൻസാരിയെ വെടിവച്ച് കൊലപ്പെടുത്തിയത്.   

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍