മലപ്പുറത്ത് പൗരത്വ നിയമത്തെ അനുകൂലിച്ച ഹിന്ദുക്കൾക്ക് കുടിവെള്ളം നിഷേധിച്ചു; സത്യമെന്ത്?

ചിപ്പി പീലിപ്പോസ്
വെള്ളി, 24 ജനുവരി 2020 (11:51 IST)
മലപ്പുറം കുറ്റിപ്പുറത്ത് പൗരത്വ നിയമഭേദഗതിയെ അനുകൂലിച്ച ഹിന്ദു കുടുംബങ്ങള്‍ക്ക് കുടിവെള്ളം നിഷേധിച്ചു എന്ന വ്യാജ വാർത്ത ഷെയർ ചെയ്ത ബിജെപി എംപിക്കെതിരെ കേസെടുത്ത് കേരള പൊലീസ്. ഉഡുപ്പി ചിക്ക് മംഗലൂരിലെ വനിതാ എംപി ശോഭ കരന്തലജെയ്ക്കെതിരെയാണ് മലപ്പുറം പൊലീസ് കേസ് എടുത്തിരിക്കുന്നത്.
 
‘മറ്റൊരു കശ്മീരാകാനുള്ള ശ്രമത്തിലാണ് കേരളമിപ്പോള്‍. കുറ്റിപ്പുറം പഞ്ചായത്തിലെ ഹിന്ദുക്കള്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചെന്ന കാരണത്താല്‍ കുടിവെള്ളം നിഷേധിച്ചിരിക്കുന്നു. സേവാഭാരതിയാണ് ഇവര്‍ക്ക് വെള്ളം നല്‍കുന്നത്. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലെസമാധാനപരമായ അസഹിഷ്ണുത ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുമോ?- എന്നായിരുന്നു ഇവർ ട്വിറ്ററിൽ കുറിച്ചത്. 
 
വ്യാജ വാർത്ത പ്രചരിപ്പിച്ചതിനും മത സ്പര്‍ദ്ധ പ്രചരിപ്പിക്കുന്നതിനെതിരേയുള്ള 153 ആം വകുപ്പ് പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. ഇവരുടെ ട്വീറ്റ് ഇപ്പോഴും ഡിലീറ്റ് ചെയ്യപ്പെടാതെ കിടക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article