നാല് വിവാഹം കഴിച്ചിട്ടില്ല, ഇനി ഉപദ്രവിച്ചാല്‍ നടിയെ ആക്രമിച്ച കേസിലെ തെളിവുകള്‍ പുറത്തുവിടും; വെളിപ്പെടുത്തലുമായി ആദിത്യന്‍

Webdunia
തിങ്കള്‍, 28 ജനുവരി 2019 (10:31 IST)
സീരിയൽ നടി അമ്പിളി ദേവിയുമായുള്ള വിവാഹത്തിന് പിന്നാലെ സോഷ്യല്‍ തനിക്കെതിരെ നടക്കുന്ന പ്രചരണങ്ങളില്‍ വിശദീകരണവുമായി സീരിയല്‍ നടി ആദിത്യന്‍ രംഗത്ത്. തനിക്കെതിരെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നത് ഒരു നിർമാതാവ് ആണ്. ഇയാൾക്കെതിരെ പല തെളിവുകളും തന്റെ പക്കലുണ്ടെന്നും ആദിത്യൻ വ്യക്തമാക്കി.
 
നാല് വിവാഹം കഴിച്ചിട്ടുണ്ട് എന്ന പ്രചരണം അസത്യമാണ്. എന്റെ ജീവിതവും കരിയറും നശിപ്പിക്കാന്‍ ശ്രമിക്കുകയാണ് അയാള്‍. ഞാന്‍ ചില തെളിവുകള്‍ പുറത്തുവിട്ടാല്‍ കേരളത്തില്‍ നടിയെ ആക്രമിച്ച കേസിലും വലിയ കോളിളക്കം ഉണ്ടാകും. ആദിത്യന്‍ പറഞ്ഞു.
 
ഞാന്‍ ഒരിക്കല്‍ മാത്രമേ വിവാഹിതനായിട്ടുള്ളൂ. ആ ബന്ധം വൈകാതെ അവസാനിക്കുകയും ചെയ്തുവെന്ന് ആദിത്യൻ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article