പ്രാര്‍ഥനകള്‍ ബാക്കി, സാലെ മടങ്ങിവന്നേക്കില്ലെന്ന്; അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരത്തിനായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

വെള്ളി, 25 ജനുവരി 2019 (09:51 IST)
വിമാനയാത്രയ്‌ക്കിടെ കാണാതായ അര്‍ജന്റീനന്‍ ഫുട്‌ബോള്‍ താരം എമിലിയാനൊ സാലെയ്ക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. വിമാനം കണ്ടെത്താനോ സലായേയോ തിരിച്ചു കിട്ടാനോ ഉള്ള സാധ്യത കുറവാ ണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

സാലെയും പൈലറ്റായിരുന്ന ഡേവിഡ് ഇബോട്‌സണും ജീവനോടെയുണ്ടാകാനുള്ള സാധ്യത കുറവാണെന്നും ഈ സാഹചര്യത്തില്‍ തിരച്ചില്‍ തുടരുന്നത് കൊണ്ട് കാര്യമില്ലെന്നും ഗേര്‍ണെസി പൊലീസ് പറഞ്ഞു. തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം വേദനയുണ്ടാക്കുന്നതണെങ്കിലും മറ്റു വഴികള്‍ ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫ്രാന്‍സിലെ നാന്റെസില്‍ നിന്ന് വിമാനം പ്രാദേശിക സമയം തിങ്കളാഴ്ച്ച വൈകുന്നേരം 7.15നാണ് സാലെയുമായുള്ള ചെറുവിമാനം പുറപ്പെട്ടത്. രാത്രി 8.30 വരെ വിമാനം റഡാറിന്റെ പരിധിയിലുണ്ടായിരുന്നു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ വിമാനം അപ്രത്യക്ഷമായി.

യാത്രാമധ്യേ അല്‍ഡേര്‍നി ദ്വീപുകള്‍ക്ക് സമീപമാണ് സാലെ സഞ്ചരിച്ച ചെറുവിമാനം അപ്രത്യക്ഷമായത്. സാലെയെക്കൂടാതെ പൈലറ്റ് മാത്രമാണുണ്ടായിരുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍