മന്ത്രി കടകംപള്ളി സുരേന്ദ്രനും എം‌എം മണിക്കും ദേഹാസ്വാസ്ത്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Webdunia
തിങ്കള്‍, 28 ജനുവരി 2019 (08:53 IST)
മന്ത്രിമാരായ കടകം‌പള്ളി സുരേന്ദ്രനും എം എം മണിക്കും ദേഹാസ്വാസ്ഥ്യം. ഇതേ തുടർന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് കടകം‌പള്ളിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
പത്തനംതിട്ടയിലെ റിപ്പബ്ലിക്ക് ദിന പരിപാടികഴിഞ്ഞ് വീട്ടില്‍ എത്തിയപ്പോഴാണ് മന്ത്രിക്ക് ദേഹാസ്വാസ്ത്യം അനുഭവപ്പെട്ടത്. 
 
അതേസമയം, തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് മന്ത്രി എം എം മണിയെ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ തിരുവനന്തപുരത്തേക്കുള്ള യാത്രയിലാണ് അദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ ഉദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
 
മന്ത്രിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നും രണ്ടു ദിവസത്തിനുള്ളില്‍ ആശുപത്രി വിടാന്‍ കഴിയുമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. മന്ത്രിയുടെ ഈ ആഴ്ചത്തെ പരിപാടിയെല്ലാം മാറ്റിവെച്ചിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article