കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വിരല്‍ ശസ്ത്രക്രിയക്കെത്തിയ നാലുവയസുകാരിയുടെ നാവിന് ശസ്ത്രക്രിയ നടത്തി. കഴിഞ്ഞദിവസമാണ് തന്റെ ആറാം വിരല്‍ നീക്കം ചെയ്യാന്‍ നാലുവയസുകാരി എത്തിയത്. ഓപ്പറേഷന്‍ കഴിഞ്ഞപ്പോള്‍ കുട്ടിയുടെ കൈയിലെ വിരല്‍ അതുപോലെ കാണുകയും നാവില്‍ പഞ്ഞി വച്ചിരിക്കുന്നതായും കണ്ടെത്തി. തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് കുട്ടിയുടെ നാവില്‍ ശസ്ത്രക്രിയ നടത്തിയത് കണ്ടെത്തിയത്.