‘എന്തായാലും പിണറായിക്ക് പണി തന്നെ’; വിധി പ്രവചിച്ച് ഹരികൃഷ്ണൻ, പ്രവചന സിംഹമാണോയെന്ന് സോഷ്യൽ മീഡിയ

നീലിമ ലക്ഷ്മി മോഹൻ
വ്യാഴം, 14 നവം‌ബര്‍ 2019 (12:23 IST)
ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുന്നതിനായി വിപുലമായ ബെഞ്ചിലേക്ക് വിട്ടുകൊണ്ടുള്ള സുപ്രീം കോടതിയുടെ തീരുമാനത്തെ കൈയ്യടിച്ച് സ്വീകരിച്ച് ആർ എസ് എസ്. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശിക്കാമെന്ന മുൻ‌ വിധിയിൽ സ്റ്റേ ഇല്ലായെന്നതും ശ്രദ്ധേയം. അതേസമയം, കേരളം കാത്തിരുന്ന വിധിക്ക് മുൻപേ വിധി പ്രവചിച്ച യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. ഹർജികൾ ഏഴംഗ ബെഞ്ചിന് വിടുമെന്ന് ഹരികൃഷ്ണനെന്ന യുവാവ് ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം: 
 
എല്ലാവരും വിധി പ്രവചിക്കുന്ന തിരക്കിൽ ആയതിനാൽ ഞാനും വിധി പ്രവചിക്കുന്നു....
 
1, വിധി ഏഴംഗ ഭരണ ഘടന ബഞ്ചിന് വിടുന്നു.
 
2,നിലവിലുള്ള വിധിക്ക് സ്റ്റേ ഇല്ല...
 
വിധി പുനഃപരിശോധനക്ക് വിട്ടതിനാൽ പഴയ വിധി അസ്ഥിരപ്പെട്ടു എന്നും അതിനാൽ സ്ത്രീകളെ പ്രവേശിപ്പിക്കാൻ പറ്റില്ല എന്നും സംഘികളും സംഘിത്തലകളും...
 
സ്ത്രീ പ്രവേശനം തടഞ്ഞിട്ടില്ല എന്നും അതിനാൽ നട്ടെല്ലിന് ഉറപ്പുണ്ടെങ്കിൽ പിണറായി സ്ത്രീകളെ കയറ്റണം എന്നും ഉത്തമർ....
 
എന്തായാലും പിണറായിക്ക് പണി തന്നെ..

അനുബന്ധ വാര്‍ത്തകള്‍

Next Article