വിവാഹം മുടക്കാൻ കാമുകനൊപ്പമുള്ള ചിത്രങ്ങളും ദൃശ്യങ്ങളും പ്രതിശ്രുത വരന് അയച്ചുകൊടുത്തു; കല്യാണത്തലേന്ന് ട്വിസ്റ്റ്

തുമ്പി ഏബ്രഹാം
വ്യാഴം, 14 നവം‌ബര്‍ 2019 (12:03 IST)
തനിക്ക് ഇഷ്ടമില്ലാത്ത വിവാഹം നടക്കാതിരിക്കാൻ വധു ആസുത്രണം ചെയ്ത ഉപായത്തിൽ കല്യാണം മുടങ്ങി. ഒരുമിച്ച് നിൽക്കുന്ന ചിത്രങ്ങൾ കാമുകനെ കൊണ്ട് വരന് അയച്ചുകൊടുത്താണ് വിവാഹം മുടക്കിയത്. സംഭവം അറിഞ്ഞ പൊലീസ് കേസെടുക്കാതെ, ഇരുവരെയും താക്കീത് ചെയ്ത് പറഞ്ഞയച്ചു. 
 
തമിഴ്നാട്ടിലെ എംജിആർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കല്യാണത്തിന് മുൻപുള്ള വിവാഹസത്കാര ചടങ്ങ് നടക്കുന്നതിനിടെയാണ് വധുവും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും വരന് കാമുകൻ അയച്ചുകൊടുത്തത്. ഉടൻ തന്നെ വധുവിന്റെ വീട്ടിൽ വിളിച്ച് കല്യാണത്തിൽ നിന്ന് പിന്മാറുന്നതായി വരന്റെ വീട്ടുകാർ അറിയിക്കുകയായിരുന്നു.

സംഭവത്തിന് പിന്നാലെ വധുവിന്റെ വീട്ടുകാർ നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ വധുവും കാമുകനും ചേർന്ന് നടത്തിയ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു. തുടർന്ന് ഇരുബരെയും വിളിച്ചുവരുത്തി പൊലീസ് താക്കീത് നൽകി വിട്ടയക്കുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article