മോബൈൽ വീഡിയോയെ ചൊല്ലി തർക്കം; സുഹൃത്തിനെ വെടിവെച്ച് കൊന്ന് സ്റ്റേഷനിലെത്തി കീഴടങ്ങി യുവാവ്

വ്യാഴം, 7 നവം‌ബര്‍ 2019 (16:44 IST)
സുഹൃത്തിനെ വെടിവെച്ച് കൊന്ന് വിദ്യാർത്ഥി. 19 വയസുകാരനായ കോളേജ് വിദ്യാർഥി മുകേഷിനെയാണ് ചെന്നൈ താംബരത്തിന്റെ പരിസരപ്രദേശത്ത് നിന്നും പോലീസ് വെടിയേറ്റ നിലയിൽ കണ്ടെടുത്തത്. മൊബൈൽ ഫോണിലെ ഒരു വീഡിയോയുടെ പേരിൽ സുഹൃത്തുമായി ഉണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക സൂചന. 
 
സംഭവത്തിൽ പ്രതിയായ വിജയ് ഒരു ഡെലിവറി ബോയ് ആയി ജോലി ചെയ്തുവരികയായിരുന്നു. രണ്ട്പേരും വിജയുടെ വീട്ടിൽ സമയം ചിലവഴിക്കുമ്പോൾ റൂമിൽ നിന്നും വെടി ശബ്ദം കേൾക്കുകയായിരുന്നു. അയൽവാസികളും വീട്ടുക്കാരും റൂമിൽ എത്തുമ്പോൾ രക്തത്തിൽ കുളിച്ചു കിടക്കുന്ന മുകേഷിനെയാണ് കണ്ടത്. ഉടനെ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കുവാവാൻ ശ്രമിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. 
 
മുകേഷിനെ വെടിവെച്ച ശേഷം വിജയ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. 2 വർഷം മുൻപ് തെരുവോരത്ത് നിന്നുമാണ് തനിക്ക് തോക്ക് ലഭിച്ചതെന്നും അത് കയ്യിൽ സൂക്ഷിക്കുകയായിരുന്നുവെന്നും വിജയ് പറഞ്ഞു. കൊലപാതകത്തിനു ശേഷം തോക്ക് കടലിൽ ഉപേക്ഷിച്ചതായും വ്യക്തമാക്കി. 
 
അതേസമയം, പ്രതിക്ക് മുകേഷുമായി ശത്രുതയൊന്നും ഉണ്ടായിരുന്നില്ലെന്നും അബദ്ധത്തിൽ വെടിയുതിരുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. ചെങ്കെൽപ്പേട്ട് കോർട്ടിൽ ഹാജരായ വിജയിനെ കോടതി 15 ദിവസത്തെ ജുഡീഷൽ കസ്റ്റഡി വിധിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍