തെലങ്കാനയിൽ വനിതാ റവന്യു ഉദ്യോഗസ്ഥയെ ഓഫീസിൽവച്ച് ചുട്ടുകൊന്നു

തിങ്കള്‍, 4 നവം‌ബര്‍ 2019 (20:27 IST)
ഹൈദെരാബദ്: ഭൂരേഖയിലെ തെറ്റ് തിരുത്തുന്നതിനായി എത്തിയ ആൾ റവന്യു ഉദ്യോഗസ്ഥയെ ഓഫീസിൽവച്ച് ചുട്ടുകൊന്നു. ഹൈദെരാബാദ് നഗരത്തിന് പുറത്ത് അബ്ദുല്ലാപുര്‍മേട്ടിലാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. വില്ലേജ് ഓഫീസിലെ ഉദ്യോഗസ്ഥയായ വിജയ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്.
 
തിങ്കളാഴ്ച ഉച്ചയോടെ ഭൂരേഖയിലെ തെറ്റ് തിരുത്തുന്നതിനായാണ് പ്രതി വില്ലേജ് ഓഫീസിൽ എത്തിയത്. വിജയയുടെ മുറിയിൽ എത്തിയ ഇയാൾ അരമണിക്കൂറോളം ഉദ്യോഗസ്ഥയുമായി സംസാരിച്ചു. രേഖകൾ തിരുത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. തുടർന്ന് ബോട്ടിലിൽ കരുതിയിരുന്ന പെട്രോൾ വിജയയുടെ ദേഹത്ത് ഒഴിച്ച ശേഷം പ്രതി തികൊളുത്തുകയയിരുന്നു. പിന്നീട് പ്രതി ഓടി രക്ഷപ്പെട്ടു. 
 
കരച്ചിൽ കേട്ട് ഓടിയെത്തിയ സഹപ്രവർത്തകർ വിജയയെ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അപ്പോചേക്കും ദേഹം മുഴുവനും തീ പടർന്നുപിടിച്ചിരുന്നു. സംഭവ സ്ഥലത്തുവച്ചുതന്നെ ഇവർ മരിച്ചു. ഉദ്യോഗസ്ഥയെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് സഹപ്രവർത്തകർ ഗുരുതരമായ പൊള്ളലേറ്റ് ചികിത്സയിലാണ്. സംഭവ ശേഷം രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചിൽ ആരംഭിച്ചു. രേഖകൾ ഡിജിറ്റലാക്കിയപ്പോൾ സംഭവിച്ച തെറ്റ് തിരുത്തുന്നതിനായി പല തവണ ഓഫീസിൽ കയറിയിറങ്ങേണ്ടിവന്നയാളാണ് കൃത്യം നടത്തിയത് എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യന്നത്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍