ഐഎംഎക്സ് 586 കരുത്ത് പകരുന്ന 48എംപി ക്യാമറ, സ്നാപ്ഡ്രാഗൺ 855 പ്രൊസസർ, ടിക്‌ടോക്കിന്റെ ഹൈസ്‌പീഡ് സ്മാർട്ട്ഫോൺ !
ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രൊസസറാണ് സ്മാർട്ട്ഫോണിന് കരുത്ത് പകരുന്നത് എന്നതാണ് പ്രധാന പ്രത്യേകതകളിൽ ഒന്ന്. 8ജിബി, 128ജിബി, 8ജിബി 256ജിബി, 12ജിബി, 256ജിബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് സ്മാർട്ട്ഫോൺ വിപണിയിലെത്തുന്നത്. അൻഡ്രോയിഡ് 9 പൈ അടിസ്ഥാനപ്പെടുത്തിയുള്ള സ്മാർട്ടിസൺ 3.0 ഒഎസിലാണ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുക. 6.39 ഇഞ്ച് ഫുൾഎച്ച്ഡി പ്ലസ് അമോലെഡ് വാട്ടർ ഡ്രോപ് നോച്ച് ഡിസ്‌പ്ലേയാണ് ഫൊണിൽ നൽകിയിരിക്കുന്നത്.
സോണിയുടെ ഐഎംഎക്സ് 586 സെൻസർ കരുത്ത് പകരുന്ന 48 മെഗാപിക്സൽ പ്രൈമറി സെൻസറോടുകൂടിയ ക്വാഡ് റിയർ ക്യാമറകളാണ് ഫോണിൽ ഒരുക്കിയിരിക്കുന്നത്. 13 മെഗാപിക്സലിന്റെ 123 വൈഡ് അംഗിൾ ലെൻസ്, 2X സൂം നൽകുന്ന 8 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസ്, 5 മെഗാപിക്സലിന്റെ മാക്രോ ലെൻസ് എന്നിവയാണ് ക്വാഡ് ക്യാമറയിലെ മറ്റു അംഗങ്ങൾ. 20 മെഗപിക്സലാണ് സെൽഫി ക്യാമറ.