ശബരിമല യുവതീ പ്രവേശന വിധി പുനഃപരിശോധിക്കുമെന്ന് ചീഫ് ജസ്റ്റിസ്. ഹർജികൾ ഏഴംഗ ബെഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസിന്‍റെ വിധിയോട് വിയോജിച്ച് ജഡ്ജിമാരായ രോഹിങ്ക്യന്‍ നരിമാനും ഡി വൈ ചന്ദ്രചൂഡും. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്, ഖാൻവിൽക്കിറും, ഇന്ദു മഹൽഹോത്രയും ഒപ്പിട്ട വിധി ചീദ് ജസ്റ്റിസ് വായിച്ചുതുടങ്ങി.
കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 28 നായിരുന്നു ശബരിമലയില്‍ യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള ഭരണഘടനാ ബെഞ്ചിന്റെ വിധി വന്നത്. ചീഫ് ജസ്റ്റിസായിരുന്ന ദീപക് മിശ്രക്ക് പുറമെ ജസ്റ്റിസുമാരായ റോഹിങ്ടന്‍ നരിമാന്‍, ഡിവൈ ചന്ദ്രചൂഡ്, ഇന്ദു മല്‍ഹോത്ര, എ.എം. ഖാന്‍വില്‍ക്കര്‍ എന്നിവരായിരുന്നു ഭരണഘടനാ ബെഞ്ചില്‍. ഇതില്‍ നാല് ജഡ്ജിമാര്‍ യുവതി പ്രവേശനം ശരിവെച്ചപ്പോള്‍ ബെഞ്ചിലെ ഏക വനിതാ ജഡ്ജിയായിരുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ഇതിനെ എതിര്‍ത്തിരുന്നു.