ബിജെപിക്ക് ആശ്വാസം; കർണാടകത്തിൽ 17എംഎൽഎമാർ അയോഗ്യർ, ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാം

ബുധന്‍, 13 നവം‌ബര്‍ 2019 (11:50 IST)
ഡൽഹി: കർണാടകത്തിൽ 17 എംഎൽഎമാരെ അയോഗ്യരാക്കിയ മുൻ സ്പീക്കറുടെ നടപടി ശരിവച്ച് സുപ്രീം കോടതി. അയോഗ്യരക്കപ്പെട്ട എംഎൽഎമാർ നൽകിയ ഹർജിയിലാണ് ബിജെപിക്ക് ആശ്വാസകരമായ വിധി ഉണ്ടായത്. അതേസമയം അയോഗ്യരാക്കപ്പെട്ടവർക്ക് ഉപ തിരഞ്ഞെടുപ്പിൽ മത്സരിക്കാം എന്നും. രാജിയും അയോഗ്യതയും തമ്മിൽ ബന്ധമില്ല എന്നും സുപ്രീം കോടതി വിധിയിൽ വ്യക്തമാക്കി.
 
നിയമസഭയുടെ കലാവധി തീരുന്ന 2023 വരെ മത്സരിക്കുന്നതിൽനിന്നും അയോഗ്യരക്കപ്പെട്ടവരെ വിലക്കിയിരുന്നു. എന്നാൽ നിയമസഭയുടെ കാലാവധി കഴിയുന്നത് വരെ എങ്ങനെയാണ് അയോഗ്യരാക്കപ്പെട്ടവരെ വിലക്കാനാവുക എന്ന് സുപ്രീം കോടതി ചോദ്യം ഉന്നയിക്കുകയായിരുന്നു. 
   
13 കോൺഗ്രസ് എംഎൽഎമാരും 3 ജനതാദൾ എംഎൽമാരും ഒരു കെപിജെപി എംഎൽഎയും ഉൾപ്പടെയാണ് 17 എഎൽഎമാരെ മുൻ സ്പീക്കർ രമേഷ് കുമാറാണ് അയോഗ്യരാക്കിയത്. ഇതോടെ നിയമസഭയുടെ അംഗബലം 224ൽനിന്നും 207ആയി കുറഞ്ഞു. ഇതോടെ 105 എംഎൽഎമാരുടെ പിന്തുണ ഉണ്ടായിരുന്ന ബിജെപി വിശ്വാസം തെളിയിക്കുകയായിരുന്നു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍