‘ഒന്നുകൂടെ ആലോചിച്ചിട്ട് പോരേയെന്ന് ചിലർ ഉപദേശിച്ചു’- പേളിയും ശ്രീനിയും മനസ് തുറക്കുന്നു

Webdunia
ശനി, 6 ജൂലൈ 2019 (13:01 IST)
മലയാളം ബിഗ് ബോസ് വഴി ഒന്നായവരാണ് പേളി മാണിയും ശ്രീനിഷ് അരവിന്ദും. തുടക്കത്തിൽ ഷോയിൽ പിടിച്ച് നിൽക്കാനുള്ള അഭിനയം മാത്രമാണെന്ന് പരിഹസിച്ചവർക്ക് വിവാഹത്തിലൂടെയാണ് ഇരുവരും മറുപടി നൽകിയത്. എന്നാൽ, വിവാഹിതരാകാൻ തീരുമാനിച്ചപ്പോൾ സുഹൃത്തുക്കളടക്കം ചിലർ ഇത് വേണോയെന്നും ഒന്നു കൂടെയൊന്ന് ആലോചിച്ച് നോക്കൂ എന്നും പറഞ്ഞുവെന്ന് വെളിപ്പെടുത്തുകയാണ് നവദമ്പതികൾ. 
 
വിവാഹത്തിനു ശേഷം ഗൃഹലക്ഷ്മിക്ക് നൽകിയ അഭിമുഖത്തിലാണ് പേളിയും ശ്രീനിയും മനസ് തുറന്നത്. ഷോ കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ ‘നമ്മള്‍ എപ്പോഴാണ് അവരുടെ വീട്ടില്‍ പെണ്ണു ചോദിക്കാന്‍ പോകുന്നത്' എന്നാണ് അമ്മ ചോദിച്ചതെന്ന് ശ്രീനി പറയുന്നു. 
 
വിവാഹം പെട്ടന്ന് നടത്തണം എന്ന ആഗ്രഹമായിരുന്നു ഇരു വീട്ടുകാർക്കും ഉണ്ടായിരുന്നത്. ചിലർ ഉപദേശിച്ചു. 'ഒന്നുകൂടെ ആലോചിച്ചിട്ടു മതി'. ഞാന്‍ പറഞ്ഞു എനിക്കിനി ഒന്നും ആലോചിക്കാന്‍ ഇല്ലെന്ന്. ഞാന്‍ എങ്ങിനെയാണോ അതുപോലെ തന്നെ സ്‌നേഹിക്കുന്ന ആളാണ് ശ്രീനിയെന്ന്‘ പേളി പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article