ധോണിയെ പുകഴ്‌ത്തി നിവിന്‍ പോളി; താരത്തിന്റെ പോസ്‌റ്റ് ശ്രദ്ധേയമാകുന്നു

Webdunia
ചൊവ്വ, 3 ഏപ്രില്‍ 2018 (12:35 IST)
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയെ പ്രശംസിച്ച് നടന്‍ നിവിന്‍ പോളി. മഹിക്ക് പദ്‌മഭൂഷണ്‍ ലഭിച്ചതില്‍ സന്തോഷം പങ്കുവെച്ചാണ് താരം ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടത്.

“ ഏഴ് വര്‍ഷം മുമ്പ് ഈ ദിവസം അദ്ദേഹം നമുക്ക് ലോകകപ്പ് നേടി തന്നു. ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം ഇതേ ദിവസം നമുക്ക് പദ്മഭൂഷണും നേടി തന്നു. ഏഴാം നമ്പര്‍ ജേഴ്‌സി ധരിക്കുന്ന നിങ്ങള്‍ക്ക് ജനലക്ഷങ്ങളുടെ മനസിലാണ് സ്ഥാനം.. നിങ്ങള്‍ ഈ രാജ്യത്തിന്റെ അഭിമാനമാണ് ”- എന്നും നിവിന്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

മഹേന്ദ്ര സിംഗ് ധോണിയുടെ നായക മികവില്‍  2011ലാണ് ഇന്ത്യ 28 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ വീണ്ടും ലോകകപ്പ് സ്വന്തമാക്കിയത്. ഭാരതരത്‌നം, പത്മവിഭൂഷണ്‍ എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയാണ് പത്മഭൂഷണ്‍.

നിവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:-

അനുബന്ധ വാര്‍ത്തകള്‍

Next Article