നവംബര്‍ മാസം പ്രശ്‌നമാണ്, ജനുവരിയാ‍ണെങ്കില്‍ ‘നോ പ്രോബ്ളം’; ഇന്ത്യ - വിന്‍ഡീസ് ഏകദിനം മാറ്റണമെന്ന് കെസിഎ

ശനി, 24 മാര്‍ച്ച് 2018 (20:10 IST)
നവംബറിൽ കേരളത്തിന് അനുവദിച്ച ഇന്ത്യ - വെസ്റ്റ് ഇൻഡീസ് ഏകദിനം മാറ്റണമെന്ന് കേരളാ ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ).

നവംബറിൽ കേരളത്തിൽ മഴയുടെ സമയമാണെന്നും അതിനാല്‍  പകരം ജനുവരിയിൽ ഓസ്ട്രേലിയയ്ക്കെതിരായ മത്സരം അനുവദിക്കണമെന്നുമാണ് കെസിഎ ബിസിസിഐയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, ഇക്കാര്യത്തില്‍ ബിസിസിഐ നിലപാട് വ്യക്തമാക്കിയിട്ടില്ല.

കഴിഞ്ഞ നവംബറിൽ തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ - ന്യൂസിലന്‍ഡ് മത്സരം ശക്തമായ മഴയെ തുടർന്ന് തടസപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ആവശ്യവുമായി കെസിഎ രംഗത്തുവന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍