നൈസായിട്ട് അങ്ങ് ഒതുക്കിക്കളഞ്ഞു; കാര്‍ത്തിക്കിന്റെ പ്രകടനത്തെക്കുറിച്ച് ഭാര്യ ദീപിക നടത്തിയ കമന്റ് വൈറലാകുന്നു

വെള്ളി, 23 മാര്‍ച്ച് 2018 (15:41 IST)
ഒറ്റ രാത്രികൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ ഹീറോയായി തീര്‍ന്ന താരമാണ് ദിനേഷ് കാര്‍ത്തിക്. സൂപ്പര്‍ താരങ്ങള്‍ അരങ്ങുവാഴുന്ന ടീമിലെ സന്ദര്‍ശകന്‍ മാത്രമായിരുന്നു എന്നും അദ്ദേഹം. എന്നാല്‍ നിതാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ അവസാന ഓവറില്‍ പുറത്തെടുത്ത മാസ്‌മരിക ബാറ്റിംഗാണ് ഡി കെ എന്നറിയിപ്പെടുന്ന കാര്‍ത്തിക്കിനെ താരങ്ങള്‍ക്കിടെയിലെ പൊന്നിന്‍ കുടമാക്കിയത്.

കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ കൈവിട്ട് പോയെന്ന് കരുതിയ വിജയമാണ് കാര്‍ത്തിക് തന്റെ ഒറ്റയാന്‍ പോരാട്ടത്തിലൂടെ തിരിച്ചുപിടിച്ചത്. അവസാന പന്ത് സിക്സറിച്ച്‌ ജയം ഇന്ത്യന്‍ ക്യാമ്പില്‍ എത്തിക്കുമ്പോള്‍ ഡി കെ സ്വന്തം പേരിലെഴുതിയത് 8 പന്തില്‍ 28 റണ്‍സാണ്.

കാര്‍ത്തിക്കിന്റെ ഞെട്ടിപ്പിക്കുന്ന പ്രകടനത്തെ പുകഴ്‌ത്തി ക്രിക്കറ്റ് ലോകത്തെ വമ്പന്‍ താരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഡി കെയുടെ ഭാര്യയും സ്‌ക്വാഷ് താരവുമായിരുന്ന ദീപിക പള്ളിക്കല്‍ നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

ഭര്‍ത്താവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാന താരമായപ്പോള്‍ ‘ പ്രൗഡ് വൈഫ് ’ എന്ന ഒറ്റവാക്കില്‍ ദീപിക തന്റെ സന്തോഷം അറിയിക്കുകയായിരുന്നു. കാര്‍ത്തിക്കിന്റെ ചിത്രത്തിനൊപ്പമായിരുന്ന അവരുടെ ട്വീറ്റും. പറയാന്‍ ഏറെ വാക്കുകള്‍ ഉണ്ടായിട്ടും കാര്‍ത്തിക്കിന്റെ പ്രകടനത്തെ ഒറ്റ വാക്കില്‍ ഒതുക്കി സ്‌നേഹം വെളിപ്പെടുത്തിയ ദീപിക മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥയായത് ശ്രദ്ധേയമായി.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍