തുളസി പോലെ ഔഷധം, നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചന, കഞ്ചാവ് നിയമവിധേയമാക്കണമെന്ന് നടി

Webdunia
ഞായര്‍, 6 സെപ്‌റ്റംബര്‍ 2020 (11:08 IST)
ബൊളിവുഡിലും, കന്നഡ സിനിമയിലും കേരളത്തിലും ലഹരിവിവാദം പല തലങ്ങളിൽ ചൂടേറിയ ചർച്ചയാകുന്നതിനിടെ കഞ്ചാവ് നിയമവിധേയമാക്കണെമെന്ന് പരോക്ഷമായി ആവശ്യപ്പെട്ട് രംഗത്തെത്തിയിരിയ്ക്കുകയാണ് കന്നഡ നടി നിവേദിത. നടിയ്ക്കെതിരെ വലിയ വിമർശനമാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്നത്. നിവേദിതായ്ക്കെതിരെ കേസെടുക്കണം എന്നും ആവശ്യം ഉയരുന്നുണ്ട്.  
 
തുളസി പോലെ ഔഷധ ഗുണമുള്ള ഒന്നാണ് കഞ്ചാവ് എന്നും ഇന്ത്യയിൽ കഞ്ചാവ് നിരോധിച്ചതിൽ ഗൂഢാലോചന നടന്നു എന്നുപോലും നിവേദിത പറയുന്നു. 'കഞ്ചാവ് ആയുർവേദത്തിന്റെ നട്ടെല്ലാണ്. 1985 നിയമവിരുദ്ധമാക്കുന്നതിന് മുൻപ നിരവധി രോഗങ്ങൾക്ക് ഇത് ഔഷധാമായി ഉപയോഗിച്ചിരുന്നു. കഞ്ചാവ് നിരോധിച്ചതിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. നാൽപ്പതോളം രാജ്യങ്ങളിൽ കഞ്ചാവ് ഉപയോഗിയ്ക്കുന്നത് നിയമവിധേയമാണ്' എന്നായിരുന്നു നിവേദിതയുടെ വാക്കുകൾ. താരത്തിനെതിരെ ട്രോളുകൾ നിറയുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article