ലോകത്തിലെ ഏറ്റവും മടിയന്മാരാണ് ഈ മൃഗങ്ങള്‍

സിആര്‍ രവിചന്ദ്രന്‍
ശനി, 13 ഏപ്രില്‍ 2024 (12:33 IST)
മടിയുടെ കാര്യത്തില്‍ ആളുകളെ കളിയാക്കാറുണ്ട്. എന്നാല്‍ മടിയില്‍ മനുഷ്യരെ വെല്ലുന്ന മൃഗങ്ങളുണ്ട്. അതിലെ പ്രധാന ആള് കാട്ടിലെ രാജാവ് തന്നെയാണ്. ദിവസത്തില്‍ 20 മണിക്കൂറാണ് സിംഹം ഉറങ്ങുന്നത്. വെയിലുകാഞ്ഞുള്ള ഉറക്കമാണ് സിംഹത്തിന് പ്രിയം. ഹിപ്പൊപൊട്ടാമസും സമാനമായ രീതിയില്‍ മടിയന്‍ മൃഗമാണ്. ഇതും ഏകദേശം 20 മണിക്കൂര്‍ ഉറങ്ങും. കിട്ടുന്ന സ്ഥലത്തുകിടന്ന് ഉറങ്ങുന്ന മൃഗമാണിത്. കരയിലും വെള്ളത്തിലും ഹിപ്പൊപൊട്ടാമസ് ഉറങ്ങാറുണ്ട്. 
 
മറ്റൊന്ന് കോലയാണ്. മരം തൂങ്ങി നടക്കുന്ന ഈ കുഞ്ഞന്‍ ജീവിയും 20 മണിക്കൂര്‍ ഉറക്കക്കാരനാണ്. ഇതിന് പ്രധാന കാരണം കോലയുടെ ഡയറ്റാണ്. യൂക്കാലിപ്‌സിന്റെ ഇലകളാണ് ഭക്ഷിക്കുന്നത്. ഇതില്‍ പോഷകങ്ങളും ഊര്‍ജവും കുറവാണ്. ഭീമന്‍ പാണ്ട 12 മണിക്കൂര്‍ ഉറങ്ങും. ഭക്ഷണം ധാരാളം കഴിക്കും ബാക്കിസമയം ഉറങ്ങും. 

അനുബന്ധ വാര്‍ത്തകള്‍

Next Article