കളി കാര്യമാകുന്നു? ശ്രീകുമാർ മേനോന് ലീഗൽ നോട്ടീസ് അയച്ച് മഞ്ജു വാര്യർ?!

Webdunia
ബുധന്‍, 19 ഡിസം‌ബര്‍ 2018 (15:01 IST)
'ഒടിയൻ' പ്രശ്‌നത്തിൽ മഞ്ജുവിനെ പ്രതിയാക്കി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ ശ്രീകുമാർ മേനോനെതിരെ മഞ്ജു ലീഗൽ നോട്ടീസ് അയച്ചിട്ടുണ്ടെന്ന് വ്യക്തമാക്കുകയാണ് സംവിധായകനും മാധ്യമപ്രവർത്തകനുമായ ശാന്തിവിള ദിനേശ്.
 
ചാനൽ ചർച്ചയിലാണ് ശാന്തിവിള ദിനേശ് ഇക്കാര്യം വെളിപ്പെടുത്തിയത്. 'ശ്രീകുമാർ മേനോൻ ഇത്രയും പറഞ്ഞ് മഞ്ജുവിനെ പ്രതിയാക്കി നിർത്തുന്നു.  58 ലക്ഷം രൂപയുടെ ഒരു വക്കീൽ നോട്ടീസ് അദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. കാരണം അവർക്ക് അഡ്വാൻ‌സ് കിട്ടിയ പണം ശ്രീകുമാർ മേനോൻ എടുത്തിട്ട് തിരിച്ച് കൊടുത്തില്ല'- ശാന്തിവിള ദിനേശ് പറയുന്നു. 
 
എന്നാൽ ഇതിന് പ്രതികരണവുമായി ശ്രീകുമാർ മേനോൻ രംഗത്തെത്തിയിരുന്നു. 'ഈ പറഞ്ഞ ലീഗൽ നോട്ടീസിന്റെ ഒരു കോപ്പി എനിക്ക് എത്രയും പെട്ടെന്ന് ഒന്ന് എത്തിച്ചുതന്നാൽ അതിനെപ്പറ്റി മനസ്സിലാക്കാൻ കഴിയുമെന്നും ഇതുവരെ മഞ്ജു വാര്യർ എനിക്കെതിരെ അങ്ങനെ ഒരു ലീഗൽ നോട്ടീസ് അയച്ചിട്ടില്ലെന്നും ശ്രീകുമാർ മേനോൻ വ്യക്തമാക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article