വെൽകം ബാക്ക് വിങ് കമാൻഡർ അഭിനന്ദൻ: മമ്മൂട്ടി

Webdunia
ശനി, 2 മാര്‍ച്ച് 2019 (09:35 IST)
പാകിസ്താനിൽ നിന്ന് ഇന്ത്യൻ മണ്ണിലേക്ക് തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദ് വർധനെ സ്വാഗതം ചെയ്ത് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്. അക്കൂട്ടത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിയുമുണ്ട്. ധീര വിഗ് കമാൻഡർ അഭിനന്ദൻ വർത്തമാനെ അഭിമാനത്തോട് കൂടി സ്വാഗതം ചെയ്യുകയാണ് മമ്മൂട്ടി. 
 
ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്കും. 'ഒടുവിൽ ഹീറോ തിരിച്ചെത്തി.‘ എന്ന് അറിയിച്ചിരുന്നു. അതോടൊപ്പം, ടൊവിനോ തോമസ്, അജു വർഗീസ്, നിവിൻ പോളി, വിരാട് കോഹ്ലി, ദീപിക പദുക്കോൺ തുടങ്ങി നിരവധി സെലിബ്രിറ്റികളാണ് അഭിനന്ദന്റെ തിരിച്ചുവരവിൽ സന്തോഷം പ്രകടിപ്പിച്ചിരിക്കുന്നത്. 
 
ബുധനാഴ്ചയാണ് അഭിനന്ദനെ പാകിസ്താന്‍ പിടികൂടിയത്. അദ്ദേഹം പറപ്പിച്ചിരുന്ന മിഗ്-21 ബൈസണ്‍ പോര്‍വിമാനം പാക് അധീന കശ്മീരില്‍ തകര്‍ന്നുവീണതിനെ തുടര്‍ന്നായിരുന്നു ഇത്. 'സമാധാനത്തിന്റെ സന്ദേശ’മെന്ന നിലയില്‍ അഭിനന്ദന്‍ വര്‍ത്തമാനെ വെള്ളിയാഴ്ച വിട്ടയക്കുമെന്ന് പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനത്തില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രഖ്യാപിക്കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article