പ്രകോപനം തുടർന്ന് പാകിസ്ഥാൻ; അതിർത്തിയിൽ ഷെല്ലാക്രമണം, ഒരു കുടുംബത്തിലെ മൂന്ന് പേർ കൊല്ലപ്പെട്ടു

Webdunia
ശനി, 2 മാര്‍ച്ച് 2019 (09:11 IST)
അതിർത്തിയിൽ വീണ്ടും പാകിസ്ഥാന്റെ പ്രകോപനം. ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ പാക് സേന നടത്തിയ ഷെല്ലാക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേർ കൊല്ലപ്പെട്ടു. നിയന്ത്രണ രേഖയ്ക്ക് സമീപം സലോത്രി മേഖലയിലാണ് വെള്ളിയാഴ്ച രാത്രിയിൽ ഷെല്ലാക്രമണം നടത്തിയത്. 
 
നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് പാക് സേന ആക്രമണം നടത്തുന്നതെന്നും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെന്നും പ്രതിരോധ മന്ത്രാലയ വക്താവ് ദേവേന്ദർ ആനന്ദ് വ്യക്തമാക്കി. സംഭവത്തിൽ നിരവധിയാളുകൾക്ക് പരുക്കേറ്റു.
 
പ്രശ്നബാധിത ഗ്രാമങ്ങളിൽ നിന്നും നിരവധി കുടുംബങ്ങൾ ഇതിനോടകം തന്നെ ഒഴിഞ്ഞു പോയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പരുക്കേറ്റവരെ ബാരാമുള്ളയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

Next Article