വിമർശിച്ചും ചിന്തിപ്പിച്ചും അന്താരാഷ്ട്ര മാധ്യമങ്ങൾ; ഇന്ത്യ - പാക് സംഘർഷം ചർച്ചയായതിങ്ങനെ

വെള്ളി, 1 മാര്‍ച്ച് 2019 (18:21 IST)
ഫെബ്രുവരി 14ന് നടന്ന പുൽവാമാ ഭീകരാക്രമണത്തിനു ശേഷം ഇന്ത്യ-പാക് സംഘർഷങ്ങൾ വിദേശമാധ്യമങ്ങളിൽ നിറഞ്ഞ് പുകയുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുളള സംഘർഷം അന്താരാഷ്ട്ര മാധ്യമങ്ങൾ ഏറ്റെടുത്തു. പുൽവാമാ ഭീകരാക്രമണവും, ബലാക്കോട്ട് ആക്രമണവുമൊക്കെ നയതന്ത്ര ബന്ധങ്ങളെ എങ്ങനെ ബാധിക്കും എന്ന ചർച്ചകളാണ് അന്താരാഷ്ട്ര മാധ്യമങ്ങളും മുന്നോട്ട് വയ്ക്കുന്നത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി ലേഖനങ്ങളാണ് വിവിധ വെബ്സൈറ്റുകളിലും, പത്രങ്ങളിലും, ടിവി ചാനലുകളിലും നല്‍കിയത്. യുദ്ധം നടക്കുമോ എന്നു വരെയുളള ചർച്ചകളിലേക്ക് ഇതു നീളുകയുണ്ടായി.

ബ്രിട്ടീഷ് മാധ്യമമായ ദി ഗാർഡിയൻ ഇന്ത്യ-പാക് സംഘർഷത്തിൽ എടുത്ത നിലപാട് വളരെ വ്യത്യസ്തമാണ്. യുദ്ധത്തിൽ നിന്നും ഇരു രാജ്യങ്ങളെയും ആരാവും ഇത്തവണ പിന്തിരിപ്പിക്കുക എന്ന തലക്കെട്ടോടു കൂടിയ ലേഖനമാണ് അവർ പ്രസിദ്ധീകരിച്ചത്. മറ്റു അന്താരാഷ്ട്ര മാധ്യമങ്ങളിൽ നിന്നും വ്യത്യസ്ഥമായിരുന്നു അവരുടെ നിലപാട്.

ഇന്ത്യ - പാക് സംഘർഷം തുടങ്ങിയപ്പോൾ മുതൽ ലോകരാജ്യങ്ങൾ പല നിലപാടുളായിരുന്നു സ്വീകരിച്ചു വന്നത്. ചിലർ ഇന്ത്യയോട് പക്ഷം ചേരുകയും ചില രാജ്യങ്ങൾ വിയോജിക്കുകയുംമാണ് ചെയ്തിരുന്നത്. ഗാർഡിയിൻ ഇതിനു ചരിത്രത്തിൽ നിന്നും ഉത്തരങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ് ലേഖനത്തിലൂടെ ചെയ്തിരിക്കുന്നത്.

പിന്നീട് എടുത്തുപറയേണ്ടതു വിദേശ മാധ്യമമായ അൽ ജസീറ കൈക്കൊണ്ട നിലപാടാണ്. അൽജസീറയുടെ ഒരു പരുപാടിയിൽ ഇന്ത്യൻ മാധ്യമങ്ങളെ വിമർശിക്കുന്നുണ്ട്. ജനങ്ങളിൽ വിദ്വേഷത്തിന്റെ വിത്താണ് ഇന്ത്യയിലെ ചില മാധ്യമങ്ങൾ വിതറുന്നതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. വാശിയുടെയും, യുദ്ധവെറിയുടെയും ആഹ്വാനമാണ് മാധ്യമങ്ങൾ വിളമ്പുന്നതെന്നും, മാധ്യമ ധർമ്മത്തിൽ നിന്നും വ്യതിചലിക്കുന്ന പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെന്നും കൂറ്റപ്പെടുത്തുന്നുണ്ട്.

ഇന്ത്യയുടെ തിരിച്ചടിക്കു ശേഷം ഇരു രാജ്യങ്ങൾക്കും കടുത്ത നടപടികളിൽ നിന്നും പിന്മാറാനുളള അവസരമൊരങ്ങുകയാണ് എന്നാണ് ദി ന്യുയോർക്ക് ടൈംസിൽ വന്ന തലക്കെട്ട്. ഇങ്ങനെ വ്യത്യസ്ഥമായ നിലപാടുകളാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ സ്വീകരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍