കമാന്‍ഡര്‍ അഭിനന്ദന്‍ അഭിമാനത്തോടെ ജനിച്ച മണ്ണില്‍

വെള്ളി, 1 മാര്‍ച്ച് 2019 (17:55 IST)
വ്യോമസേന വിങ് കമാൻഡൽ അഭിനന്ദൻ വർധമാന്‍ ഇന്ത്യയിലെത്തി. വൈകീട്ട് അഞ്ചരയോടെ വാഗാ അതിര്‍ത്തിയിലായിരുന്നു കൈമാറ്റ ചടങ്ങ്. ബീറ്റിംഗ് റിട്രീറ്റ് നടത്തിയാണ് പാകിസ്ഥാൻ അഭിനന്ദിനെ ഇന്ത്യക്ക് കൈമാറിയത്.

വാഗ – അട്ടാരി അതിർത്തിയിൽ എയർ വൈസ് മാർഷൽമാരായ ആർജികെ കപൂർ, ശ്രീകുമാർ പ്രഭാകരൻ എന്നിവർ ചേർന്നു സ്വീകരിച്ചു. മുതിർന്ന വ്യോമസേന ഉദ്യോഗസ്ഥരും മാതാപിതാക്കളും ഒപ്പമുണ്ടായിരുന്നു. റെഡ് ക്രോസിന്‍റെ സാന്നിദ്ധ്യത്തിലായിരുന്നു കൈമാറ്റ ചടങ്ങ്. വൈദ്യപരിശോധന ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയിരുന്നു.

അത്താരിയിൽ നിന്നും അമൃത്സറിലേക്ക് കൊണ്ടു പോകുന്ന അഭിനന്ദിനെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലേക്ക് കൊണ്ടുപോകും. ഇവിടെ നിന്നും ഇന്ത്യൻ എയർഫോഴ്സ് ഇൻറലിജൻസ് യൂണിറ്റിലേക്കാണ് കൊണ്ടുപോകുക.
വൻസുരക്ഷയോടെയാണ് അഭിനന്ദനെ ഇന്ത്യക്ക് കൈമാറാനായി വാഗയിൽ എത്തിച്ചത്. ശക്തമാ‍യ സുരക്ഷാ  സംവിധാനങ്ങളാണ് പഞ്ചാബ് പൊലീസ് ഒരുക്കിയിരുന്നത്.

ബുധനാഴ്‌ച പാക്​ വ്യോമസേന നടത്തിയ ആക്രമണം തടയുന്നതിനിടെയാണ്​വിങ്​കമാൻഡർ അഭിനന്ദൻ വർധമാൻ ഉൾപ്പെട്ട മിഗ് ​21 വിമാനം പാക്​സൈന്യം വെടിവെച്ച്​ വീഴ്ത്തിയത്​. തകർന്ന വിമാനത്തിൽ നിന്ന്​ സുരക്ഷിതനായി ഇറങ്ങിയെങ്കിലും അഭിനന്ദൻ പാക് സൈന്യത്തിന്‍റെ പിടിയിലാവുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍