തിരിച്ചെത്താനായതിൽ സന്തോഷം: അഭിനന്ദൻ

Webdunia
ശനി, 2 മാര്‍ച്ച് 2019 (09:03 IST)
രാജ്യത്തേക്ക് തിരിച്ചെത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് പാക്ക് പിടിയിൽനിന്ന് മോചിതനായി തിരിച്ചെത്തിയ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാൻ. അട്ടാരി – വാഗ അതിർത്തിയിൽ പാകിസ്ഥാനിൽ നിന്നും അദ്ദേഹത്തെ സ്വീകരിച്ച ഉദ്യോഗസ്ഥാനാണ് അഭിനന്ദന്റെ വാക്കുകൾ പുറത്തുവിട്ടത്. 
 
വെള്ളിയാഴ്ച രാത്രി 9.20 ഓടെയാണ് അഭിനനെ ഇന്ത്യയ്ക്ക് തിരികെ കിട്ടിയത്. രാത്രി തന്നെ ഡൽഹിയിലെത്തിച്ച അദ്ദേഹത്തെ വൈദ്യപരിശോധനകൾക്കായി മാറ്റി. വൈകിട്ട് അഞ്ച് മണിക്ക് അഭിനന്ദനെ മോചിപ്പിക്കുമെന്നായിരുന്നു പാകിസ്ഥാൻ ഔദ്യോഗികമായി അറിയിച്ചത്. എന്നാൽ, രാത്രി വൈകിയാണ് പാകിസ്ഥാൻ നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. 
 
വൈദ്യപരിശോധനയ്ക്ക് ശേഷം അഭിനന്ദനെ കാത്തിരിക്കുന്നതു വിശദമായ ചോദ്യം ചെയ്യൽ. ‘ഡീബ്രീഫിങ്’ എന്നറിയപ്പെടുന്ന നടപടിയുടെ ഭാഗമായി വ്യോമസേന, ഇന്റിലിജൻസ് ബ്യൂറോ, റിസർച് ആൻഡ് അനാലിസിസ് വിങ് (റോ), വിദേശകാര്യ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥർ അഭിനന്ദനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്യും. 

അനുബന്ധ വാര്‍ത്തകള്‍

Next Article