സ്ത്രീകള്‍ക്കെതിരായ അതിക്രമണങ്ങള്‍ തടയാന്‍ സിനിമകളിലും സീരിയലുകളിലും ശിക്ഷാര്‍ഹം എന്ന മുന്നറിയിപ്പ് നല്‍കണമെന്ന മനുഷ്യാവകാശ കമ്മിഷന്‍.
സിനിമകളിലും സീരിയലുകളിലും പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് യുവാക്കളെ വഴിതെറ്റിക്കാന്‍ സഹായിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷന്‍ പി മോഹന്‍ദാസ് മുന്നറിയിപ്പ് നല്‍കി. സെന്‍സര്‍ ബോര്‍ഡിനാണ് മനിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച് സെന്‍സര്‍ ബോര്‍ഡിനും സാംസ്‌കാരിക സെക്രട്ടറിക്കും അദ്ദേഹം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സിനിമകളിലും സീരിയലുകളിലുമുള്ള ഇത്തരം ചിത്രീകരണം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. സിനിമകളിലെ പീഡനദ്രശ്യങ്ങൾ യുവാക്കളെ വഴി തെറ്റിക്കുന്നുവെന്നാണ് ആരോപണം.