സുരാജ് വെഞ്ഞാറമൂട്, റിമ കലിങ്കല്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘ആഭാസം’ എന്ന സിനിമക്ക് ‘A’ സര്‍ട്ടിഫിക്കറ്റ് നല്‍കിയത് ഏറെ വിവാദമായിരുന്നു. സുരാജിന്റെ തുട കാണിച്ചതായിരുന്നു സെൻസർ ബോർഡിന് ദഹിക്കാതിരുന്നത്. ഇപ്പോഴിതാ, മോഹൻലാലിന് തുട കാണിക്കാമെങ്കിൽ സുരാജിന് ‘തുട’ കാണിച്ചാലെന്താണെന്ന് റിമ ചോദിക്കുന്നു.
ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് നൽകിയ സെന്‍സര്‍ ബോർഡിന്റെ തീരുമാനത്തിനെതിരെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ രംഗത്തെത്തിയിരുന്നു. ചിത്രത്തിൽ സുരാജേട്ടന്റെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്നും എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്ന് തന്റെ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ ‘അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ‘ എന്നായിരുന്നു അവളുടെ മറുപടി. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ’ - എന്നായിരുന്നു റിമ പറഞ്ഞത്.