ജയറാമിനോട് ചെയ്യുന്നത് മോശം, ഒന്നും ആരും മറക്കരുത്: കുഞ്ചാക്കോ ബോബൻ

വ്യാഴം, 26 ഏപ്രില്‍ 2018 (17:26 IST)
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായങ്ങളുമായി മുന്നേറുകയാണ്. ഒരിടക്കാലത്തിന് ശേഷം ഗംഭീര തിരിച്ചുവരവാണ് ജയറാം ‘പഞ്ചവർണ്ണതത്തയി’ലൂടെ നടത്തിയിരിക്കുന്നത്. 
ജയറാമിന്റെ കരിയർ അവസാനിച്ചെന്നുവരെ ചര്‍ച്ച ഉയർന്നു. 
 
എന്നാൽ ജയറാമിനെപ്പോലെ മികച്ച താരത്തെ എഴുതിതള്ളുകയെന്നത് മോശം കാര്യമാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. രമേഷ് പിഷാരടിയുടെ ഫേസ്ബുക്ക് ലൈവിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. 
‘ജയറാമേട്ടിന്റെ കരിയറിലെ ഏറ്റവും നല്ല ചിത്രമെന്ന അഭിപ്രായം കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. ഒരാളെ എഴുതി തള്ളുക എന്ന് പറയുന്നത് മോശമായ കാര്യമാണ്.‘ എന്ന് ചാക്കോച്ചൻ പറയുന്നു.
 
‘എത്രയോ വർഷമായി നമ്മളെ ചിരിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ചെയ്യുന്ന അഭിനേതാവ് ആണ് ജയറാം. അദ്ദേഹത്തെ എഴുതി തള്ളുക വളരെ മോശമാണ്. ജയറാമിനെ പോലെ ഒരു നല്ല നടന്റെ കൂടെ അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമായി കരുതുന്നു.’–കുഞ്ചാക്കോ ബോബൻ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍