ദീപിക വീണ്ടും ഹോളിവുഡിലേക്ക്, ട്രിപ്പിൾ എക്സ് ഫോറിലും ദീപിക തന്നെ നായിക എന്ന സൂചന നൽകി സംവിധായകൻ

ബുധന്‍, 25 ഏപ്രില്‍ 2018 (15:28 IST)
ട്രിപ്പിൾ എക്സ് ദി റിട്ടേൺ ഓഫ് ക്സാണ്ടർ കേജ് എന്ന ആദ്യ ഹോളിവുഡ് ചിത്രത്തിനു ശേഷം ദീപിക പദുക്കോൻ വീണ്ടും ഹോളിവുഡിലേക്ക് ചേക്കേറാനൊരുങ്ങുന്നു. ട്രിപ്പിൾ എക്സ് ചിത്രത്തിന്റെ തന്നെ അടുത്ത ഭാഗമായ ട്രിപ്പിൾ എക്സ് 4ലും ദീപിക തന്നെയാണ് എന്ന സൂചന നൽകുകയാണ് സംവിധായകൻ 
 
ചിത്രത്തിൽ വിൻ ഡീസൻ തന്നെയാണ് നായകൻ എന്നാൽ നായിക ആരെന്ന കാര്യം ഇതേവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ സംവിധായകന്റെ ട്വീറ്റാണ് നായിക ദീപികയാണെന്ന സൂചന നൽകുന്നത്. ദീപികയെ സിനിമയിൽ ഉൾപ്പെടുത്താൻ ഉദ്ദേശിക്കുന്നുണ്ടെന്നാണ് ട്വീറ്റ് 
 
ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായതായും അധികം വൈകാതെ തന്നെ തങ്ങൾ മടങ്ങിയെത്തുമെന്നും സംവിധായകൻ ട്വീറ്റിൽ കുറിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍