സംയുക്തയ്ക്ക് ആഗ്രഹമുണ്ട്, പക്ഷേ നടക്കില്ലെന്ന് ബിജു മേനോൻ!

ചൊവ്വ, 24 ഏപ്രില്‍ 2018 (15:15 IST)
മലയാളത്തിലെ മികച്ച ജോഡി ആയിരുന്നു ബിജു മേനോൻ - സംയുക്ത വർമ. വിവാഹത്തോടെ സംയുക്ത അഭിനയത്തിൽ നിന്നും വിട്ട് നിന്നിരുന്നു. പ്രിയ നായികയുടെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് മലയാളികൾ. തിരിച്ചുവരാൻ സംയുക്തയും ആഗ്രഹിക്കുന്നുണ്ട്. 
 
ഇതിനെ കുറിച്ച് ബിജു മേനോൻ പറയുന്നതിങ്ങനെ ‘എന്റെ കൂടെ സിനിമയില്‍ അഭിനയിക്കണമെന്ന് സംയുക്ത പറയാറുണ്ട്. എന്നാല്‍ ഞങ്ങള്‍ ഇനി ഒരുമിച്ച് അഭിനയിച്ചാല്‍ അത് വലിയ പാടായിരിക്കും. മുഖത്തോട് മുഖം നോക്കിയാൽ ചിരി വരും. ചിരി മാത്രമേ വരൂ. വേറൊരു ഭാവവും വരില്ല’
 
ചിരിയാണ് പ്രശ്നം. ഞങ്ങള്‍ക്ക് ഇനി ഒരുമിച്ച് അഭിനയിക്കാന്‍ അതുകൊണ്ട് ബുദ്ധിമുട്ടായിരിക്കും എന്ന് ബിജു മേനോന്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍