'ഒരായിരം കിനാക്കളാൽ' ബിജു മേനോൻ!

ശനി, 24 മാര്‍ച്ച് 2018 (14:34 IST)
ബിജു മേനോനെ നായകനാക്കി നവാഗത സംവിധായകൻ പ്രമോദ് മോഹൻ ഒരുക്കുന്ന 'ഒരായിരം കിനാക്കളാൽ' എന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, റോഷന്‍ എന്നിവർ മുഖ്യ കഥാപാത്രങ്ങളായി എത്തുന്ന സിനിമയിൽ സാക്ഷി അഗർവാളാണ് നായിക. 
 
രഞ്ജി പണിക്കര്‍ എന്റര്‍ടെയ്ന്മെന്റ്സ് നിർമ്മിക്കുന്ന ചിത്രം യു കെയിൽ നിന്നും നാട്ടിലെത്തുന്ന ശ്രീറാം എന്ന ചെറുപ്പക്കാരന്റെ കഥയാണ് പറയുന്നത്. പ്രമോദ് മോഹനും കിരണ്‍ വര്‍മ്മയും ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം നർമ്മത്തിന് പ്രാധാന്യം നൽകിയുള്ളതാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍