‘നിനക്ക് നല്ല കാട്ടുഞാവൽ പഴത്തിന്റെ നിറമാണ്’ - അങ്കിളിന്റെ പുതിയ ടീസർ

ബുധന്‍, 25 ഏപ്രില്‍ 2018 (14:10 IST)
ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് അങ്കിൾ. ഏപ്രിൽ 27നാണ് ചിത്രം റിലീസ് ചെയ്യുക. ഇപ്പോഴിതാ, അങ്കിളിന്റെ പുതിയ ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.  
 
‘കെ.കെ എന്ന് വിളിക്കുന്ന കൃഷ്ണകുമാര്‍ എന്ന ബിസിനസുകാരനായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. നെഗറ്റീവായ കഥാപാത്രമാണ് മമ്മൂട്ടി വേഷമിടുന്നത്. ചിത്രത്തെ കുറിച്ച് വളരെ വലിയ പ്രതീക്ഷയാണ് അണിയറ പ്രവർത്തകർക്കുള്ളത്. ആരാധകർക്കും അങ്ങനെ തന്നെ.
 
കേരളത്തിന് പുറത്ത് പഠിക്കാന്‍ പോകുന്ന പെണ്‍കുട്ടികള്‍ അഭിമുഖീകരിക്കുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്. ഊട്ടി, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിലായിരുന്നു പ്രധാന ചിത്രീകരണം.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍