വേണമെങ്കിൽ ദിലീപിനും അങ്ങനെ പറയാമായിരുന്നു, പക്ഷേ അതാരും ചെയ്തില്ല: മേജർ രവി

Webdunia
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (09:14 IST)
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് സംവിധായകൻ മേജർ രവി. പീഡനം സംബന്ധിച്ച് ഒരു സ്ത്രീ പരാതി നൽകിയാൽ പരാതിയിൽ അറസ്റ്റ് ഇത്രയും വൈകുന്നതിൽ നാം ഓരോരുത്തരും ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു.  
 
'നടൻ ദിലീപിനെയും ഇതുപോലെയൊരു പരാതിയുടെ പേരിലാണ് അറസ്റ്റ് ചെയ്യുന്നത്. ആ സമയത്ത് ദിലീപിനും പറയാമായിരുന്നു എനിക്ക് എന്റെ സംഘടന ഉണ്ട്, അമ്മ. ആ സംഘടന അന്വേഷണം നടത്തിയിട്ട് എന്നെ അറസ്റ്റ് ചെയ്താൽ മതിയെന്ന്. അതാരും ചെയ്തില്ല. അപ്പോൾ ഇതുപോലെയുള്ള അക്രമങ്ങൾക്ക് സംഘടനകളുടെ ശക്തി ഉപയോഗിച്ച് പിന്തുണയ്ക്കാൻ പാടില്ല'. മേജർ രവി പറയുന്നു.
 
ബിഷപ്പിന്റെ കേസിൽ അദ്ദേഹത്തിന് രാഷ്ട്രീയ പിന്തുണ ലഭിക്കുന്നുണ്ടെങ്കിൽ ആ രാഷ്ട്രീയ പാർട്ടിക്കാരെ ഓർത്ത് അപമാനിക്കുന്നുവെന്നും മേജർ രവി വ്യക്തമാക്കി.  

അനുബന്ധ വാര്‍ത്തകള്‍

Next Article