ഡോക്ടര്‍ കഫീല്‍ ഖാന്റെ സഹോദരന്‍ ഖാഷിഫ് ജമാലിന് നേരെ വധശ്രമം. ഇന്നലെ രാത്രി ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിയുതിര്‍ത്ത ശേഷം ഓടിപ്പോകുകയായിരുന്നു. ഗുരുതരാവസ്ഥയിലായ ഖാലിഫിന്റെ ശരീരത്തില്‍ നിന്നും ശസ്ത്രക്രിയയിലൂടെ ബുള്ളറ്റ് പുറത്തെടുത്തു.
മൂന്ന് ബുള്ളറ്റുകളാണ് ഖാലിഫിന്റെ ശരീരത്തിലുണ്ടായിരുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വസതിയുടെ സമീപത്താണ് സംഭവം നടന്നത്. ആരാണ് വെടിവെച്ചതെന്നതിനെ കുറിച്ച് അറിയില്ലെന്നും ബൈക്കിലെത്തിയ മൂവര്‍ സംഘം സഹോദരനെ വെടിവെച്ച് ഓടിപ്പോകുകയായിരുന്നെന്നും കഫീല്‍ ഖാന്‍ പറഞ്ഞു.
ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ കുട്ടികളുടെ കൂട്ടമരണത്തെത്തുടര്‍ന്ന് സ്വന്തം കൈയില്‍ നിന്ന് കാശുമുടക്കി ഓക്‌സിജനെത്തിച്ചു നല്‍കി ചികിത്സ നടത്തിയതോടെയാണ് ഡോ.കഫീല്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. കഫീല്‍ഖാന്റെ സഹോദരന് വെടിയേറ്റ സംഭവത്തില്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.