നടുക്കം മാറാതെ സമീപവാസികള്‍; രണ്ടുവയസുകാരിയെ പന്ത്രണ്ടുകാരന് പീഡിപ്പിച്ചു കൊന്നു
രണ്ടുവയസുകാരിയെ പന്ത്രണ്ടുകാരന് പീഡിപ്പിച്ചു കൊന്നു. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് നാടിനെ നടുക്കിയ സംഭവം. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
ഗ്രാമത്തിലെ ക്ഷേത്രത്തിനു സമീപമുള്ള ആളൊഴിഞ്ഞ ഭാഗത്തു നിന്നുമാണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മുഖത്തും ശരീരത്തുമായി മാരക മുറിവുകളേറ്റിരുന്നു. വലതുകണ്ണ് കുത്തിപൊട്ടിച്ച അവസ്ഥയിലായിരുന്നു.
ക്ഷേത്രത്തിനു സമീപമുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതിലൂടെയാണ് പന്ത്രണ്ടുകാരനിലേക്ക് അന്വേഷണം എത്തിയത്. കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നത് ക്യാമറയില്‍ പതിഞ്ഞിരുന്നു. ചോദ്യം ചെയ്യലില്‍ പൊലീസിനോട് ഇയാള്‍ കുറ്റസമ്മതം നടത്തി.