ഉടമയുടെ മടിയിലിരുന്ന് കുതിരക്കുട്ടിയുടെ വിമാനയാത്ര; വൈറലായി വീഡിയോ

Webdunia
ശനി, 7 സെപ്‌റ്റംബര്‍ 2019 (15:56 IST)
ചിക്കാഗോയില്‍നിന്ന് ഒമാഹയിലേക്ക് യാത്രപോകാനൊരുങ്ങിയ അമേരിക്കന്‍ ഫ്‌ളൈറ്റിലാണ് കൗതുകം നിറഞ്ഞ ഈ സംഭവം ഉണ്ടായത്. കുതിരക്കുട്ടിയുമായി വിമാനത്താവളത്തിലെത്തിയ സ്ത്രീയെ അത്ഭുതത്തോടെയാണ് ആളുകള്‍ നോക്കിയത്. യാത്രക്കാരും അധികൃതരും ആദ്യം അമ്പരന്നെങ്കിലും പിന്നീട് കുതിരക്കുട്ടിയെ എല്ലാവര്‍ക്കും ഇഷ്ടമായി.
 
ഉടമയായ സ്ത്രീ കുതിരക്കുട്ടിയെ മടിയിലിരുത്തിയാണ് യാത്ര ചെയ്തിരുന്നത്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും യാത്രക്കാര്‍ പങ്കുവെച്ചതോടെ സോഷ്യല്‍ മീഡിയയിലെ താരമായിരിക്കുകയാണ് ഈ കുതിരക്കുട്ടി.
 
കുട്ടിക്കുതിരയെ സപ്പോര്‍ട്ടിങ് ആനിമല്‍ ആയി ഫ്‌ളൈറ്റില്‍ കൊണ്ടുപോകാന്‍ കഴിയുമോ എന്നായിരുന്നു പലരുടേയും സംശയം, എന്നാല്‍ പരിശീലനം ലഭിച്ച കുട്ടിക്കുതിരകളെ ആകാശയാത്രയില്‍ ഒപ്പം കൂട്ടാന്‍ കഴിയുമെന്നാണ് അമേരിക്കന്‍ എയര്‍ലൈന്‍സ് വെബ്‌സൈറ്റില്‍ പറയുന്നത്. ഒമാഹയിലെത്തിയ കുതിരക്കുട്ടി ഉടമയുടെ കൂടെ പോകുന്ന വീഡിയോയും ഒരു യാത്രക്കാരന്‍ പങ്കുവെക്കുകയുണ്ടായി.

അനുബന്ധ വാര്‍ത്തകള്‍

Next Article