ലാലേട്ടന്റെയോ മമ്മൂക്കയുടെയോ ചിത്രത്തിന് കിട്ടുന്നത്ര സ്വീകാര്യത എന്റെ ചിത്രങ്ങൾക്ക് ലഭിക്കുന്നില്ല: സ്ത്രീ സമത്വം വേണമെന്ന് ഹണി റോസ്

Webdunia
ചൊവ്വ, 9 ഒക്‌ടോബര്‍ 2018 (09:49 IST)
മലയാള സിനിമയിൽ സത്രീകള്‍ എന്നും ഒരുപടി പിന്നിലാണെന്ന് നടി ഹണി റോസ്. സിനിമയിൽ കാര്യങ്ങള്‍ തീരുമാനിക്കുന്നത് പുരുഷന്മാര്‍ തന്നെയാണെന്നും ഹണി പറയുന്നു. സിനിമയിലെ സ്ത്രീ പുരുഷ സമത്വം എങ്ങനെ യാഥാര്‍ത്ഥ്യമാവും എന്ന കാര്യത്തിലാണ് തന്റെ സംശയമെന്നും ഹണി പറയുന്നു. 
 
സിനിമയില്‍ പുരുഷ മേധാവിത്വം തന്നെയേ ഉണ്ടാവുകയുളളുവെന്നും ഞാനിപ്പോള്‍ ഒരു സിനിമ ചെയ്താല്‍ ലാലേട്ടന്റെയോ മമ്മൂക്കയുടെ സിനിമയ്ക്ക് കിട്ടുന്നത്ര സ്വീകാര്യത ലഭിക്കില്ലെന്നും നടി പറയുന്നു. കേരള കൗമുദിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഹണി ഇതേക്കുറിച്ച് സംസാരിച്ചിരുന്നത്.
 
തുല്ല്യത നിലവില്‍ വരണമെന്നത് പലപ്പോഴും എന്റെ ആഗ്രഹമാണ്. പക്ഷേ അതെങ്ങനെ എന്നുളളതാണ് പ്രശ്‌നം. ഒരുപക്ഷേ നമ്മുടെ സമൂഹത്തില്‍ തന്നെ വലിയൊരു മാറ്റം വന്നാല്‍ മാത്രമേ അതിനൊരു പരിഹാരം ഉണ്ടാവുകയുളളു. സ്ത്രീ കേന്ദ്രീകൃതമായ നല്ല സിനിമകള്‍ ചെയ്യണം. അവ വിജയിക്കുകയും വേണം. എന്നാല്‍ മാത്രമേ നിലവിലെ സ്ഥിതിക്ക് മാറ്റം വരൂ ഹണി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

Next Article