കുറവിലങ്ങാട്ടെ കന്യാസ്‌ത്രീ പീഡനത്തിനിരയായെന്ന് ബോധ്യപ്പെട്ടതായി പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട്. രണ്ട് വർഷത്തിനിടെ പതിമൂന്ന് തവണ പീഡനത്തിന് ഇരയായിട്ടുണ്ട്. ഭീഷണി ഉണ്ടായതുകൊണ്ടാണ് കന്യാസ്‌ത്രീ ഇക്കാര്യം പുറത്തുപറയാൻ ഭയന്നത്.
സഭ വിടേണ്ട സാഹചര്യമുണ്ടായതോടെയാണു പരാതി നൽകാൻ കന്യാസ്ത്രീ തയാറായത്. ബിഷപ്പ് കേസ് അട്ടിമറിക്കാൻ ശ്രമിച്ചിരുന്നു. ബിഷപ്പിനെ ലൈംഗികശേഷി പരിശോധനയ്‌ക്ക് വിധേയമാക്കണമെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
അന്വേഷണ സംഘത്തിന് ഫ്രാങ്കോ മുളയ്‌ക്കലിന്റെ മൊഴിയിൽ അതൃപ്‌തിയുണ്ടായിരുന്നു. തെളിവുകൾ വെച്ച് നിരത്തിയുള്ള ചോദ്യം ചെയ്യലിൽ കന്യാസ്‌ത്രീയുടെ പീഡന പരാതി ശരിയാണെന്നും മനസ്സിലാക്കിയതിന് ശേഷമാണ് അറസ്‌റ്റ്.