മലയാളക്കരയ്ക്ക് ചരിത്ര മുഹൂര്‍ത്തം, സൂര്യയും ഇഷാനും ഇനി ദമ്പതികള്‍

Webdunia
വ്യാഴം, 10 മെയ് 2018 (13:34 IST)
ലോകത്തിന് തന്നെ പലപ്പോഴും കേരളം മാതൃകയായിട്ടുണ്ട്. ഇപ്പോഴിതാ, അത്തരത്തിൽ മറ്റൊരു ചരിത്ര മുഹൂർത്തത്തിന് സാക്ഷിയായിരിക്കുകയാണ്. ലിംഗമാറ്റ ശസ്‌‌‌‌‌ത്രക്രിയയിലൂടെ സ്‌‌‌‌ത്രീയായി മാറിയ സൂര്യയും പുരുഷനായി മാറിയ ഇഷാന്‍ കെ ഷാനും സ്പെഷ്യല്‍ മാര്യേജ് ആക്‌ട് പ്രകാരം വിവാഹിതരായി. 
 
സംസ്ഥാനത്ത് വിവാഹിതരാകുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ മിഥുനങ്ങളാണ്‌ സുര്യയും ഇഷാനും. തിരുവനന്തപുരം പ്രസ്‌ക്ലബിന് സമീപത്തെ മന്നം മെമ്മോറിയല്‍ ഹാളില്‍ ആയിരങ്ങളെ സാക്ഷിയാക്കിയാണ് സൂര്യയുടെ കഴുത്തില്‍ ഇഷാന്‍ മിന്നുകെട്ടിയത്. 
 
നൂറുകണക്കിന് ട്രാന്‍സ്‌ജെന്‍ഡേഴ്‌സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി. കേരളത്തിന്റെ പൊതുബോധം രാജ്യത്തിനാകെ മാതൃകയാണെന്ന സന്ദേശമാണ് ഇതിലൂടെ ഉണ്ടായതെന്ന് പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകയും അഭിനേത്രിയുമായ ശീതള്‍ ശ്യാം പ്രതികരിച്ചു. ജീവിതവഴിയില്‍ സൂര്യയും ഇഷാനും ഇനി കൈകോര്‍ത്ത് നടക്കും, ദമ്പതികളായി.

അനുബന്ധ വാര്‍ത്തകള്‍

Next Article