പിണക്കത്തിനൊടുവിൽ അവർ ഒരുമിക്കാൻ തീരുമാനിച്ചു, എല്ലാം ശരിയായതായിരുന്നു; എന്നിട്ടും സജീർ സുമയ്യയെ കൊലപ്പെടുത്തിയത് എന്തിന്?

Webdunia
വ്യാഴം, 10 മെയ് 2018 (12:44 IST)
കൊച്ചി: നഗരമദ്ധ്യത്തിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി. വിവാഹമോചന ശ്രമങ്ങൾ തുടരുന്നതിനിടെ പിണക്കം മാറി ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചതിനിടെയാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
 
ഇന്നലെ വൈകിട്ട് 5 മണിയോടെ എറണാകുളം പാലാരിവട്ടം ചാത്തങ്ങാട് എസ് എൻ ഡി പി ഓഡിറ്റോറിയത്തിന് സമീപമായിരുന്നു നഗരത്തെ നടുക്കിയ സംഭവം. ആലപ്പുഴ സ്വദേശിനി സുമയ്യ(27)യാണ് ഭർത്താവ് ചേന്നാട്ടുപറമ്പില്‍ സജീറി(32)ന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇന്നലെ സുമയ്യയെ കാണാനെത്തിയ സജീർ വാക്കുതർക്കത്തിനിടെ കൈയിൽ കരുതിയ കത്തിയെടുത്ത് കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സംഭവസ്ഥലത്തുനിന്ന് രക്ഷപെടാന്‍ ശ്രമിച്ച സജീറിനെ പാലാരിവട്ടം വി മാര്‍ട്ടിന് സമീപത്തുനിന്നാണ് പിടികൂടിയത്.
 
പാലാരിവട്ടത്ത് ലേഡീസ് ഹോസ്‌റ്റൽ വാർഡനാണ് സുമയ്യ, ഓട്ടോ ഡ്രൈവറാണ് സജീർ. ഇവർക്ക് നാലും ഏഴും വയസുള്ള രണ്ട് കുട്ടികളുണ്ട്. കുട്ടികൾ സജീറിനൊപ്പമാണ് താമസിക്കുന്നത്. എറണാകുളം മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് പോസ്‌റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article