ക്യാൻസർ രോഗിയെന്ന് പറഞ്ഞ് പണം തട്ടി കാർ വാങ്ങി യുവതി, കെണിയിൽ വീണ് സുനിത ദേവദാസും; ഇടത് സഹയാത്രിക കുരുക്കിൽ

ചിപ്പി പീലിപ്പോസ്
ബുധന്‍, 30 ഒക്‌ടോബര്‍ 2019 (11:56 IST)
ക്യാൻസർ രോഗിയാണെന്ന് ചമഞ്ഞ് സോഷ്യൽ മീഡിയകൾ വഴി പണം തട്ടുന്ന ആലപ്പുഴ സ്വദേശിനിയുടെ കെണിയിൽ വീണ് സുനിത ദേവദാസും. ക്യാൻസർ ഇല്ലാത്ത രോഗിക്ക് ക്യാൻസർ ചികിത്സയ്ക്കെന്ന വണ്ണം പണപ്പിരിവ് നടത്തിയ സുനിതയ്ക്കെതിരെ സോഷ്യൽ മീഡിയകളിൽ പ്രതിഷേധം.
 
ആലപ്പുഴ മാരാരിക്കുളം സ്വദേശിയായ ശ്രീമോൾ എന്ന യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റുകൾ സോഷ്യൽ മീഡിയകളിൽ ഇതിനോടകം വൈറലായി കഴിഞ്ഞു. ക്യാൻസർ ആണെന്നും ചികിത്സയ്ക്ക് പണം ആ‍വശ്യപ്പെടുന്നതിന്റെ കൂടുതൽ തെളിവുകൾ നിരവധിയാളുകൾ ഇവർക്കെതിരെ പരസ്യമാക്കി കഴിഞ്ഞു. ചികിത്സയ്ക്ക് പണം വേണമെന്ന ശ്രീമോളുടെ ആവശ്യത്തെ തുടർന്നാണ് ഇടത് സഹയാത്രികയായ സുനിത ദേവദാസും ഫേസ്ബുക്കിൽ പോസ്റ്റിടുന്നത്.
 
എന്നാൽ, ശ്രീമോൾ ക്യാൻസർ രോഗിയല്ലെന്ന വെളിപ്പെടുത്തലുകൾ വന്നതോടെ കുടുങ്ങിയത് സുനിതയാണ്. ഇവരുടെ വാക്കുകൾ വിശ്വസിച്ച് നിരവധിയാളുകൾ ശ്രീമോളുടെ അക്കൌണ്ടിലേക്ക് പണം അയച്ചിരുന്നു. തനിക്ക് തെറ്റുപറ്റിയതാണെന്നും ഇനിയും അപമാനിക്കാൻ ശ്രമിച്ചാൽ ആത്മഹത്യ ചെയ്യുമെന്നുമാണ് ശ്രീമോളുടെ അവസാന ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത്. 
 
എന്നാൽ, ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുമ്പോൾ അമിളി ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നേരിട്ട് പോയി കണ്ട് വ്യക്തമായ അറിവ് ഉണ്ടായാൽ മാത്രമേ പണപ്പിരിവ് നടത്താൻ പാടുകയുള്ളു എന്നിരിക്കേ ഇക്കാര്യത്തിൽ സുനിതയ്ക്ക് അബദ്ധം സംഭവിച്ചുവെന്നും ശ്രദ്ധിക്കേണ്ടിയിരുന്നത് സുനിതയായിരുന്നുവെന്നും സുഹൃത്തുക്കൾ അടക്കമുള്ളവർ പറയുന്നു. 
 
ശ്രീമോൾ എന്ന യുവതി ഇതിനും മുന്നേയും ക്യാൻസറിൽ നിന്നും അതിജീവിച്ചവരുടെ ഒരു ഓൺലൈൻ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും പണം വാങ്ങിയിരുന്നതായി പലരും വ്യക്തമാക്കുന്നുണ്ട്. അതേസമയം, ശ്രീമോളുടെ കള്ളത്തരങ്ങൾ മുഴുവൻ വിശ്വസിച്ചതാണ് തന്റെ പക്ഷത്തുണ്ടായ തെറ്റെന്ന് സുനിത തുറന്നു സമ്മതിക്കുന്നുമുണ്ട്.

തനിക്കു മുന്നിൽ അവതരിപ്പിക്കപ്പെട്ട ദൈന്യതയുടെ കണ്ണുനീരിൽ ചാലിച്ച ഒരു കഥയ്ക്ക് മുന്നിൽ സുനിത 
വീഴുകയായിരുന്നു. സുനിതയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ അടിസ്ഥാനത്തിൽ പലരും ശ്രീമോളുടെ അക്കൌണ്ടിലേക്ക് പണം അയച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article