ഇന്ത്യയിൽനിന്നും ലോറിയിൽ കയറിക്കൂടി, ചെന്നിറങ്ങിയത് ഇംഗ്ലണ്ടിൽ, 7,600 കിലോമീറ്റർ താണ്ടി പാമ്പിന്റെ ലോക സഞ്ചാരം വൻ ഹിറ്റ് !

Webdunia
ബുധന്‍, 4 ഡിസം‌ബര്‍ 2019 (13:12 IST)
നമ്മൾ മനുഷ്യർക്ക് മാത്രമാണ് വിസയും ടിക്കറ്റും എമിഗ്രേഷനും ഒക്കെ കുഴപ്പം. ഇതോന്നുമില്ലാതെ കൂളായി ഇംഗ്ലണ്ട് വരെ എത്തിയിരിക്കുകയാണ് ഒരു പാമ്പ്. എങ്ങനെ എന്നല്ലെ ? ഇന്ത്യയിൽനിന്നും ചരക്കുകളുമായി പുറപ്പെട്ട ലോറിയിൽ ആശാൻ കയറി പതുങ്ങിയിരുന്നു. 7600 കിലോമീറ്റർ താണ്ടി ലോറി ചെന്ന് നിന്നത് ഇംഗ്ലണ്ടിലെ എസ്സെകിൽ.
 
ഇന്ത്യയിൽ കാണപ്പെടുന്ന നേരിയ വിഷം മാത്രമുള്ള ക്യാറ്റ് സ്നേക്ക് എന്നറിയപ്പെടുന്ന പാമ്പാണ് ഫ്രീ ആയി ഇംഗ്ലണ്ട് വരെ സഞ്ചരിച്ചെത്തിയത്. ലക്ഷ്യസ്ഥാനത്ത് എത്തിയ ശേഷം ഡിപ്പോയിലെ ഉദ്യോഗസ്ഥർ വാഹനം പരിശോഷിച്ചപ്പോഴാണ് വാഹനത്തിൽ ആരുമറിയാതെ കയറിയ ഈ യാത്രക്കാരനെ കാണുന്നത്. ഇതോടെ മൃഗസംരക്ഷണ സംഘടനയായ ആർ‌എസ്‌പിയെ ഉദ്യോഗസ്ഥർ വിവരം അറിയിക്കുകയായിരുന്നു.
 
ഇത്രദൂരം ജലപാനമില്ലാതെ സഞ്ചരിച്ചിട്ടും പാമ്പിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഒന്നുമില്ല എന്ന് ആർ‌എസ്‌പി അംഗം ഡേവിഡ് എക്സ്‌വർത് പറഞ്ഞു. പിടികൂടിയ പാമ്പിനെ സംരക്ഷിക്കാനാണ് സംഘടനയുടെ തീരുമനം. വിദേശങ്ങളിൽ നിന്നും ചരക്കുമായി എത്തുന്ന ലോറികളിലും, യാത്രക്കാരുടെ ബാഗുകളിലും ജീവികളെ കണ്ടെത്തി എന്ന് പറഞ്ഞ് നിരവധി കോളുകൾ വരാറുണ്ട് എന്നും, പല്ലികളും, തവളകളും, പാമ്പുകളുമെല്ലാം ഇത്തരത്തിൽ രാജ്യങ്ങളുടെ അതിർത്തി താണ്ടി എത്താറുണ്ട് എന്നും ഡേവിഡ് പറഞ്ഞു. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article