ചുഞ്ചു ഞങ്ങൾക്ക് വെറും പൂച്ചയല്ല, അവളായിരുന്നു വീട്ടിലെ രാജകുമാരി, ട്രോളുകൾ വേദനിപ്പിച്ചു: കുടുംബം

Webdunia
ബുധന്‍, 29 മെയ് 2019 (12:56 IST)
ചുഞ്ചു നായർ എന്ന പൂച്ചയെ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. പൂച്ചയുടെ ആദ്യ ചരമവാർഷികത്തിന് പത്രപരസ്യം നൽകിയതോടെ പൊട്ടിപ്പുറപ്പെട്ട ട്രോളുകൾക്ക് ഇപ്പോഴും അന്ത്യം വന്നിട്ടില്ല. പൂച്ചയുടെ പേരിനു വരെയുള്ള ജാതിവാൽ ചൂണ്ടിക്കാട്ടിയാണ് പലരും ഇതു ട്രോൾ ആക്കിയത്. 
 
എന്നാൽ, ഈ ട്രോളുകളെല്ലാം തങ്ങൾക്ക് വിഷമം ഉണ്ടാക്കിയെന്ന് പത്രപ്പരസ്യം നൽകിയ കുടുംബം പറയുന്നു. ട്രോളുകളിറക്കി പരിഹസിക്കുന്നവർക്ക് ചുഞ്ചു ഞങ്ങൾക്ക് ആരായിരുന്നുവെന്ന് അറിയില്ലെന്ന് കുടുംബം മനോരമന്യൂസ് ഡോട്ട്കോമിനോട് മനസുതുറന്നു.
 
‘18 വർഷമായി അവൾ ഞങ്ങൾക്കൊപ്പം കൂടിയിട്ട്. ഞങ്ങളുടെ മകളായിരുന്നു അവൾ. ട്രോളുകൾ വളരെ മോശം രീതിയിലായിരുന്നു. ഒരു കുട്ടിയെ ദത്തെടുത്താൽ അതിന്റെ പേരിനൊപ്പം ജാതിപ്പേരോ, കുടുംബപ്പേരോ ചേർക്കില്ലേ? അതുപോലെ തന്നെയാണിതും. ചുഞ്ചുവിനെ ഞങ്ങൾ ഇപ്പോഴും മിസ് ചെയ്യുന്നുണ്ട്. ആ ദുഖത്തിൽ നിന്ന് ഇതുവരെയും ഞങ്ങൾ മോചിതരായിട്ടില്ല’’– കുടുംബം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article