കൊവാക്സിൻ സ്വീകരിയ്ക്കുന്നവർ പ്രത്യേക സമ്മതപത്രം നൽകണം: നിബന്ധനകൾ ഇങ്ങനെ !

Webdunia
ശനി, 16 ജനുവരി 2021 (14:59 IST)
ഡല്‍ഹി: ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിന്‍ സ്വീകരിക്കുന്നവര്‍ പ്രത്യേക സമ്മതപത്രം ഒപ്പിട്ടുനൽകണം എന്ന് നിർദേശം. വക്സിന്റെ മൂന്നാംഘട്ട പരീക്ഷണം ഇപ്പോഴും പുരോഗമിയ്ക്കുകയാണ്. അതിനാൽ തന്നെ മുന്‍കരുതലുകളോടെ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് കോവാക്‌സിന് അനുമതി നല്‍കിയിരിക്കുന്നത്. ഇക്കാരണത്താലാണ് വാക്സിൻ സീകരിയ്ക്കുന്നവർ പ്രത്യേക സമ്മത പത്രത്തിൽ ഒപ്പിട്ടു നൽകണം എന്ന് നിർദേശം നൽകിയിരിയ്കുന്നത്. അതേസമയം വാക്‌സിന്‍ സ്വീകരിച്ചതിനെ തുടർന്ന് കാര്യമായ പാർശ്വഫലങ്ങൾ ഉണ്ടായാൽ നഷ്ടപരിഹാരം ലഭിയ്ക്കാൻ അർഹത ഉണ്ടായിരിയ്ക്കും. ഇത്തരത്തിൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ടാൽ അംഗീകൃത ആരോഗ്യകേന്ദ്രങ്ങളില്‍ ചികിത്സ തേടണം. വാക്‌സിന്റെ പാര്‍ശ്വഫലമാണെന്ന് തെളിയിക്കപ്പെട്ടാല്‍ ഭാരത് ബയോടെക് നഷ്ടപരിഹാരം നല്‍കുമെന്നും സമ്മതപത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article