100 കോടി കാണാനില്ല, കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേടെന്ന് ബിജു പ്രഭാകർ

ശനി, 16 ജനുവരി 2021 (14:38 IST)
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ വ്യാപക ക്രമക്കേട് കണ്ടെത്തിയതായി എംഡി ബിജു പ്രഭാകർ. 2012 മുതൽ 2015 വരെയുള്ള കാലയളവിൽ കെഎസ്ആർടിസിൽനിന്നും 100 കൊടിയോളം രുപ കാണാതായി എന്ന ഗുരുതര കണ്ടെത്തലാണ് എംഡി വെളിപ്പെടുത്തിയിരിയ്ക്കുന്നത്. അക്കാലയളവിൽ അക്കൗണ്ടിങ് മാനേജറായിരുന്ന നിലവിലെ എക്സിക്യൂട്ടിവ് ഡയറക്ടർ ശ്രീകുമാറിനെതിരെ നടപടിയുണ്ടാകുമെന്നും ബിജു പ്രഭാകർ പറഞ്ഞു. അദ്ദേഹത്തിനെതിരെ ധനകാര്യ വകുപ്പില്‍ നിന്ന് റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. ശ്രീകുമാറിനെതിരെ ഷോ കോസ് നോട്ടീസ് പുറപ്പെടുവിയ്ക്കുകയാണ്. ട്രാന്‍സ്ഫര്‍ നടപടി സ്വീകരിക്കും. കെഎസ്ആര്‍ടിസി ഒന്നുകില്‍ നന്നാക്കുമെന്നും അല്ലെങ്കില്‍ പുറത്തുപോകുമെന്നും ബിജു പ്രഭാകര്‍ ഐഎഎസ് വ്യക്തമാക്കി

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍