ഇത്തിരി ശുദ്ധവായു വേണം', വിമാനത്തിലെ എമേർജെൻസി എക്സിറ്റ് തുറന്ന് യുവതി, വീഡിയോ !

Webdunia
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (16:03 IST)
ആദ്യമായി വിമാനത്തിൽ യാത്ര ചെയ്യുമ്പോൾ പലർക്കും പല അപദ്ധങ്ങളും പറ്റാറുണ്ട്. ടോയിലെറ്റ് ആണ് എന്ന് തെറ്റിദ്ധരിച്ച് ചിലർ എമേർജെൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചത് നേരത്തെ വലിയ വർത്ത ആയിട്ടുള്ളതാണ്. എന്നാൽ വിമന്നത്തിനകത്ത് ശുദ്ധവായുവിന് വേണ്ടി ചൈനയിൽ യുവതി എമേർജെൻസി എക്സിറ്റ് തുറന്ന വാർത്തയാണ് ഇപ്പോൾ പ്രചരിക്കുന്നത്.  
  
വിമാനത്തിൽ കയറിയ യുവതി വായു സഞ്ചാരം കുറവായതിനാൽ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പിന്നാലെ അൽപം ശുദ്ധവായു കിട്ടട്ടെ എന്ന് പറഞ്ഞുകൊണ്ട് യുവതി എമേർജെൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ചു. സഹയാത്രികർ തടയാൻ ശ്രമിച്ചെങ്കിലും യുവതി പിൻമാറിയില്ല. വിമാനം വുഹാനിൽനിന്നും ലാൻസോയിലേക്ക് തിരിക്കാൻ തയ്യാറായി നിൽക്കവേയായിരുന്നു യുവതിയുടെ പരാക്രമം. അതിനൽ അപകടം ഒന്നും ഉണ്ടായില്ല.
 
വിമാനത്തിലെ ജീവനക്കാർ പരാതി നൽകിയതോടെ യുവതിയെ ഉടൻതന്നെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പിന്നീട് ഒരു മണിക്കൂർ വൈകിയാണ് വിമാനം യാത്ര ആരംഭിച്ചത്. സംഭവത്തിന് ശേഷം വിമാനത്തിലെ ജീവനക്കാർ എമേർജെൻസി എക്സിറ്റ് അടക്കുന്നതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായിട്ടുണ്ട്.     

അനുബന്ധ വാര്‍ത്തകള്‍

Next Article