പാലായിലെ തോൽവി ദൈവനിശ്ചയം, ജനങ്ങൾക്ക് ഒപ്പമെന്ന് ജോസ് ടോം

തുമ്പി എബ്രഹാം
വെള്ളി, 27 സെപ്‌റ്റംബര്‍ 2019 (15:38 IST)
പാലാ ഉപതെരഞ്ഞെടുപ്പിലെ തോൽവി ദൈവ നിശ്ചയമെന്ന് യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം. ​ഒരു തെരഞ്ഞെടുപ്പ് വിജയമോ പരാജയമോ തന്നെ തളർത്തില്ലെന്നും ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പരാജയം ആരുടേയും അവസാനമല്ല. ജനങ്ങളും ദൈവവും നിശ്ചയിച്ചത് ഇതാണ്. ആ വിധിയെ സന്തോഷത്തോടെ സ്വീകരിക്കുന്നു. പാലാ വിട്ട് എവിടെയും പോകാൻ താൻ ഉദ്ദേശിച്ചിട്ടില്ല. മുമ്പ് പ്രവർത്തിച്ചതു പോലെ തുടർന്നും ജനങ്ങളുടെ ഇടയിൽ ഉണ്ടാകുമെന്നും ജോസ് ടോം വ്യക്തമാക്കി.
 
പാലായിൽ  2943 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് മാണി സി കാപ്പൻ വിജയിച്ചത്. 51,194 വോട്ടുകളാണ് യുഡിഎഫ് സ്ഥാനാർഥിയായ ജോസ് ടോം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article