ബി എം ഡബ്ല്യുവിന് ഇന്ധനം നിറക്കാൻ കോഴിയെയും താറാവിനെയും മോഷ്ടിച്ച് കോടീശ്വരനായ കർഷകൻ, പിന്നീട് സംഭവിച്ചതിങ്ങനെ !

Webdunia
തിങ്കള്‍, 10 ജൂണ്‍ 2019 (12:48 IST)
കയ്യിൽ പണമുൺണ്ടെങ്കിലും പിശുക്കി ജീവിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും. പിശുക്കുള്ളതുകൊണ്ടാണ് പണക്കാരൻയത് എന്ന് പറ യുന്നവരുമുണ്ട് എന്നാൽ സ്വന്തം കയ്യിൽനിന്നും പണം ചിലവഴിക്കാനുള്ള മടി കോടീശ്വരനായ ഒരു കർഷകനെ പുലിവാല് പിടിപ്പിച്ചിരിക്കുകയാണ്. 
 
തന്റെ ബി എം ഡബ്ല്യു കറിൽ ഇന്ധനം നിറക്കാൻ സ്വന്തം പണം ചിലവഴിക്കാനുള്ള മടി കാരണം. കോഴിയെയും താറാവിനെയുമെല്ലാം മോഷ്ടിച്ച ലിൻഷുയി എന്ന ചൈനീസ് കർഷകന്നാണ് നല്ല എട്ടിന്റെ പണി കിട്ടിയിരിക്കുന്നത്. കോടീശ്വരനായ ലിൻഷുയി കോഴിയെയും താറാവിനെയുമെല്ലാം മോഷ്ടിച്ചതിന് പൊലീസ് പിടിയിലായി. രണ്ട് കോടിയോളം മുടക്കി ബി എം ഡബ്ല്യു കാറ് വങ്ങിയപ്പോൾ വാഹനം ഇത്രയധികം ഇന്ധനം കുടിക്കും എന്ന കാര്യം ലിൻഷുയി ഓർത്തില്ല.
 
വാഹനത്തിൻ സ്വന്തം പണം മുടക്കി വാഹനത്തി ഇന്ധനം നിറക്കാൻ ഇയാൾ തയ്യാറായിരുന്നില്ല. ഇതോടെ പ്രദേശത്തെ വീടുകളിൽനിന്നും കോഴികളെയും താറാവിനെയുമെല്ലാം മോഷ്ടിച്ച് വിറ്റ് വാഹനത്തിന് ഇന്ധനം നിറക്കാൻ തുടങ്ങി. മോഷണം സ്ഥിരം ഏർപ്പാടായതോടെ പ്രദേശവാസികൾ പൊലീസിൽ പരാതി നൽകി. സി സി ടി വി ക്യാമറകളിൽ ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പൊലീസിന് കള്ളനെ പിടികിട്ടിയത്. 
 
രാത്രി മോട്ടോർ സൈക്കിളിൽ സഞ്ചരിച്ചാണ് ഇയാൾ മോഷണം നടത്തിയിരുന്നത്. ശേഷം ഇവയെ വിറ്റ് വാഹനത്തിന് ഇന്ധനം നിറക്കും. പൊലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കാറിൽ പൊലീസിനെ വെട്ടിച്ച് കടക്കാൻ ലിൻഷുയി ശ്രമിച്ചു എങ്കിലും കാറിനെ ചെയ്സ് ചെയ്ത് പൊലീസ് ലിൻഷുയിയെ പിടികൂടുകയായിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article